Sub Lead

രാജ്യത്തെ 49 % കൊറോണ കേസുകളും റിപോര്‍ട്ട് ചെയ്തത് കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍; രോഗബാധിതരുടെ എണ്ണം 4281 ആയി

ഇന്ത്യ ഇതുവരെ സമൂഹ വ്യാപനത്തിലേക്ക് എത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിവേഗത്തിലാണ് കോവിഡ് വ്യാപനം നടക്കുന്നതെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

രാജ്യത്തെ 49 % കൊറോണ കേസുകളും റിപോര്‍ട്ട് ചെയ്തത് കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍; രോഗബാധിതരുടെ എണ്ണം 4281 ആയി
X

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 49ശതമാനവും റിപോര്‍ട്ട് ചെയ്തത് കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ. ഇന്ത്യ ഇതുവരെ സമൂഹ വ്യാപനത്തിലേക്ക് എത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിവേഗത്തിലാണ് കോവിഡ് വ്യാപനം നടക്കുന്നതെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മാര്‍ച്ച് 10നും 20 ഇടയിലുള്ള 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 50ല്‍ 190ലേക്കെത്തി. മാര്‍ച്ച് 25 ഓടെ ഇത് 606 ആയി. മാര്‍ച്ച് അവസനത്തോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 1397 ആണ്. എന്നാല്‍ തുടര്‍ന്നുള്ള അഞ്ച് ദിവസം വന്‍ കുതിച്ചുകയറ്റാണ് ഉണ്ടായത്. ഏപ്രില്‍ നാല് ആയപ്പോഴേക്കും 3072 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച വരെയുള്ള സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 4281 പേര്‍ക്കാണ് രാജ്യത്ത് രോഗബാധയുള്ളത്. 111 മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ജനുവരി 30-ന് തൃശൂരിലാണ്.

Next Story

RELATED STORIES

Share it