- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊറോണ വൈറസ്: കേരളം സുസജ്ജം; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
എല്ലാ ജില്ലകളിലും രണ്ട് ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡ് ഉണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

കണ്ണൂര്‍: കൊറോണ വൈറസ് ബാധയെക്കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രോഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് പൂര്‍ണ സജ്ജമാണെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വല്ലാതെ ഭയപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ വലിയ തോതിലുള്ള ശ്രദ്ധ വേണം. നല്ല മുന്നൊരുക്കം ആരോഗ്യ വകുപ്പ് ചെയ്തിട്ടുണ്ട്. ആരും ഭയപ്പെടേണ്ടതില്ല. ഏത് സാഹചര്യമുണ്ടായാലും നേരിടാന്‍ നമ്മള്‍ ഒരുങ്ങിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തു 288 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ ഏഴ് പേരാണ് ലക്ഷണം കാണിച്ചിട്ടുള്ളത്. ഇവര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഏഴുപേരില്‍ 5 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. രണ്ടുപേരുടെ ഫലം നാളെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എറണാകുളം ജില്ലയില്‍ മൂന്നും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവും ആണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ജില്ലയില്‍ 18 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 4 പേര്‍ ഒരു കുടുംബത്തിലുള്ളവരാണ്. മുന്‍കരുതല്‍ എന്ന നിലയിലാണ് ഇവരെ എല്ലാം നിരീക്ഷിക്കുന്നത്. 28 ദിവസമാണ് നിരീക്ഷണ കാലയളവ്. ചൈനയില്‍ നിന്നും രോഗബാധയുണ്ടായ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരും ഇക്കാര്യം അറിയിക്കണം. അതോടൊപ്പം ആരോഗ്യ വകുപ്പ് നേരിട്ടും നിരീക്ഷണം നടത്തുന്നുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ ഇത്തരം ആളുകളെ നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ ചികില്‍സ നല്‍കാനുമുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.
ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരംത്ത് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ മെഡിക്കല്‍ കോളജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും രണ്ട് ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡ് ഉണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനയിലുള്ള മലയാളികളുടെ സുരക്ഷയും ചികില്‍സയും ഉറപ്പാക്കാന്‍ നോര്‍ക്ക വഴി മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഗോബ്രഗഡേ, എന്‍ എച്ച് എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ നാരായണ നായ്ക്കും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















