Latest News

നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി
X

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണ്‍ ആണ് പരാതി നല്‍കിയത്.മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

ചവറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുജിത്ത് വിജയന്‍പിള്ളയ്ക്കുവേണ്ടി സ്പീക്കര്‍ റോഡ് ഷോ നടത്തിയെന്നാണ് പരാതി. സ്പീക്കര്‍ നടത്തിയത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും തുടര്‍ന്നുള്ള പ്രചാരണ പരിപാടിയില്‍ നിന്ന് സ്പീക്കറെ വിലക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

2001ല്‍ യുഡിഎഫ് പ്രതിനിധിയായി മത്സരിച്ച ഷിബു ബേബി ജോണ്‍ വിജയിച്ചെങ്കിലും 2006ല്‍ എന്‍ കെ പ്രേമചന്ദ്രനിലൂടെ ഇടത് മുന്നണി മണ്ഡലം തിരിച്ചുപിടിച്ചു. 2016ല്‍ ആര്‍എസ്പി വിട്ടെത്തിയ എന്‍. വിജയന്‍ പിള്ള വിജയിച്ചു. വിജയന്‍ പിള്ളയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം നടന്ന 2021ലെ തിരഞ്ഞെടുപ്പില്‍ മകന്‍ ഡോ സുജിത്ത് വിജയന്‍ പിള്ളയിലൂടെ ഇടത് മുന്നണി മണ്ഡലം നിലനിറുത്തി. മുന്‍ മന്ത്രി ഷിബു ബേബി ജോണിനെ 1,096 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.

Next Story

RELATED STORIES

Share it