Sub Lead

കൊറോണ: അമൃതാനന്ദമയി മഠത്തിലെ 67 അന്തേവാസികള്‍ നിരീക്ഷണത്തില്‍

ഇത് സംബന്ധിച്ച വിവരങ്ങള്‍ മഠം അധികൃതര്‍ ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് മറച്ചു വച്ചതായും ആരോപണമുണ്ട്

കൊറോണ: അമൃതാനന്ദമയി മഠത്തിലെ 67 അന്തേവാസികള്‍ നിരീക്ഷണത്തില്‍
X

കൊല്ലം: കൊറോണ വ്യാപനം തടയുന്നതിനു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കെ വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിലെ അന്തേവാസികളില്‍ 67 പേര്‍ നിരീക്ഷണത്തില്‍. കൊവിഡ് ബാധ സംശയത്തെ തുടര്‍ന്ന് മഠത്തില്‍ കഴിഞ്ഞിരുന്ന 67 പേരെ അമൃതാനന്ദമയി എന്‍ജിനീയറിങ് കോളജ് ഹോസ്റ്റലിലേക്കു മാറ്റി. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ മഠം അധികൃതര്‍ ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് മറച്ചു വച്ചതായും ആരോപണമുണ്ട്. മഠത്തിലെ അന്തേവാസികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ദിവസങ്ങളോളം ആവശ്യപ്പെട്ടിട്ടും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയില്ലെന്നാണ് പരാതി. ഒടുവില്‍ ജില്ലാ കലക്ടര്‍ ഇടപെട്ടതിനുശേഷമാണ് മഠം അധികൃതര്‍ ഇവരെ പരിശോധനകള്‍ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. പരിശോധനയ്ക്കുള്ള സാംപിള്‍ ശേഖരിച്ച ശേഷം സംശയമുള്ള 67 പേരെയു മഠത്തിന് പുറത്ത് എന്‍ജിനീയറിങ് കോളജ് ഹോസ്റ്റലിലേക്ക് മാറ്റുകയായിരുന്നു.നിരന്തരം ആവശ്യപ്പെട്ടിട്ടും മഠം അധികൃതര്‍ വിവരങ്ങള്‍ കൈമാറിയില്ലെന്നും ഇന്ന് ആലപ്പാട് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്റെയും സ്ഥലം വാര്‍ഡ് മെംബറുടെയും ആരോഗ്യ സേന പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ 67 പേരെയും ആംബുലന്‍സ് വരുത്തി കൊറോണ ടെസ്റ്റിന് വിധേയരാക്കിയതായും ആലപ്പാട് ഗ്രാമപ്പഞ്ചായത്തംഗം ആര്‍ ബേബി ഫേസ്ബുക്കിലൂടെ അറിയിച്ചു.

മാതാ അമൃതാനന്ദമയീ മഠവും അവിടത്തെ അന്തേവാസികളും കൊറോണ ചൈനയെ കാര്‍ന്നുതിന്നുന്ന സമയത്ത് ആലപ്പാട് പഞ്ചായത്തിലെ മെഡിക്കല്‍ സംഘം മഠം അധികൃതരെ സമീപിക്കുകയും ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കുവാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദര്‍ശനവും ആലിംഗനവും ഒഴിവാക്കിയെന്നും സന്യാസ ദീക്ഷ നല്‍കുന്ന ചടങ്ങ് ലളിതവല്‍ക്കരിക്കുകയും സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു എന്ന വാര്‍ത്ത എല്ലാ മുഖ്യധാര മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്യുകയും ചെയ്തു. ഏറ്റവും കൂടുതല്‍ വിദേശികള്‍ താമസിക്കുകയും വന്നുപോവുകയും ചെയ്യുന്ന സ്ഥലം എന്ന നിലയില്‍ ആലപ്പാട് മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിരവധി തവണ മഠം സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ശേഖരിക്കാന്‍ മുതിരുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ തുടക്കം മുതല്‍ വ്യക്തമായ വിവരങ്ങള്‍ കൈമാറുന്നതില്‍ മഠം അധികൃതര്‍ നിഷേധാത്മക നിലപാടാണെടുത്തത്. ഒടുവില്‍ രോഗ തീവ്രത കേരളത്തില്‍ പ്രകടമായി തുടങ്ങിയപ്പോള്‍ കൈമാറിയ വിവരങ്ങളില്‍ വ്യാപകമായ പിശകുകള്‍ ഒടുവില്‍ ജില്ലാ കലക്ടര്‍ ഇടപെട്ട് യോഗം വിളിച്ചു. പഞ്ചായത്ത് അധികൃതരോ ആരോഗ്യ പ്രവര്‍ത്തകരോ മഠം സന്ദര്‍ശിക്കുകയോ വിവരങ്ങള്‍ ആരായുകയോ ചെയ്തിട്ടില്ലെന്നാണ് യോഗത്തില്‍ മഠം പ്രതിനിധി ആവര്‍ത്തിച്ച് പറഞ്ഞത്. ഇത് കള്ളമാണെന്ന് ബേബി വ്യക്തമാക്കി.

മെഡിക്കല്‍ ഓഫിസര്‍ കൃത്യമായി തുടക്കം മുതല്‍ റിപോര്‍ട്ട് കലക്ടര്‍ക്ക് നല്‍കിയിരുന്നു. അതോടൊപ്പം മഠം അധികൃതരുമായി നടത്തിയ ആശയ വിനിമയത്തിന്റെ പൂര്‍ണവിവരങ്ങള്‍ കാണിക്കുകയും അവരുടെ പൊള്ളത്തരം തുറന്നുകാട്ടുകയും ചെയ്തു. 67 പേര്‍ നിരീക്ഷണത്തിലാണെന്ന വിവരം എന്തിന് മറച്ചുവച്ചുവെന്നും ആര്‍ ബേബി ഫേസ്ബുക്കിലൂടെ ചോദിക്കുന്നുണ്ട്.




Next Story

RELATED STORIES

Share it