Sub Lead

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ച് അപകടം; രണ്ട് മരണം, ഒരാള്‍ക്ക് ഗുരുതരം

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ച് അപകടം; രണ്ട് മരണം, ഒരാള്‍ക്ക് ഗുരുതരം
X

പത്തനംതിട്ട: പന്തളം മാന്തുകയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതര പരിക്ക്. സ്‌കൂട്ടര്‍ യാത്രക്കാരായ വിഷ്ണു, വിശ്വജിത്ത് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30ന് എംസി റോഡിലാണ് അപകടം. അമല്‍ജിത്ത് എന്നയാളെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടി തടിലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേര്‍ തല്‍ക്ഷണം മരണപ്പെട്ടു. അമല്‍ജിത്തിനെ ആദ്യം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.


Next Story

RELATED STORIES

Share it