Sub Lead

ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ഇഡി ഹരജി സുപ്രിംകോടതി തള്ളി

തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് കണ്ടെത്തിയ കണക്കിൽ പെടാത്ത 64 ലക്ഷം രൂപ മാത്രമാണ് ശിവശങ്കറുമായി ബന്ധപ്പെട്ടതെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ഇഡി ഹരജി സുപ്രിംകോടതി തള്ളി
X

ന്യൂഡൽഹി: സ്വർണ കള്ളക്കടത്ത് കേസിൽ എം ശിവശങ്കറിന് അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണം എന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. എന്നാൽ ജാമ്യത്തിന് എതിരേ ഇഡി നൽകിയ ഹരജിയിൽ ശിവശങ്കറിന് സുപ്രിംകോടതി നോട്ടീസ് അയച്ചു.

സ്വർണം കടത്തിയ ഡിപ്ലോമാറ്റിക് ബാഗുകൾ വിട്ടുകിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതായി ശിവശങ്കർ മൊഴി നൽകിയിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. സ്വർണ കള്ളക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു എന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. സ്വർണ കടത്തിലും ഗൂഢാലോചനയിലും അദ്ദേഹത്തിന് പങ്കുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു.

തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് കണ്ടെത്തിയ കണക്കിൽ പെടാത്ത 64 ലക്ഷം രൂപ മാത്രമാണ് ശിവശങ്കറുമായി ബന്ധപ്പെട്ടതെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാൽ ലൈഫ് മിഷൻ ഇടപാടിൽ ലഭിച്ച കോഴയിലെ ഒരു വിഹിതം ലഭിച്ചതും അദ്ദേഹത്തിന് ആണെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നു.

ശിവശങ്കർ നടത്തിയ അഴിമതി ഒരു കോടി രൂപയ്ക്ക് പുറത്താണെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് കോടതിയിൽ ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടയന്നതിനുള്ള നിയമ പ്രകാരം ഉള്ള വകുപ്പുകൾ കേസിൽ നിലനിൽക്കും എന്നും അഡീഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

ശിവശങ്കരൻ ജാമ്യത്തിൽ കഴിയുകയാണെങ്കിൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ഇടയുണ്ട്. അതിനാൽ ജാമ്യം സ്റ്റേ ചെയ്യണം എന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം. എന്നാൽ ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഇപ്പോൾ സ്റ്റേ ആവശ്യം അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് ആർ സുബാഷ് റെഡ്‌ഡി എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തുടർന്ന് കോടതി നോട്ടീസ് അയച്ചു. ആറ് ആഴ്ചയാണ് നോട്ടീസിന് മറുപടി നൽകാൻ ശിവശങ്കറിന് കോടതി അനുവദിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it