Sub Lead

കോണ്‍ഗ്രസ് സംഘം മര്‍കസിലെത്തി കാന്തപുരവുമായി ചര്‍ച്ച നടത്തി

കോണ്‍ഗ്രസ് സംഘം മര്‍കസിലെത്തി കാന്തപുരവുമായി ചര്‍ച്ച നടത്തി
X

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പിന്തുണ തേടി കോണ്‍ഗ്രസ് നേതാക്കളുടെ സംഘം കാന്തപുരം അബൂബക്കര്‍ മുസ് ല്യാരുമായി ചര്‍ച്ച നടത്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ മര്‍കസ് ആസ്ഥാനത്തെത്തിയത്. എഐസിസി അംഗം പി വി മോഹനന്‍, ടി സിദ്ദീഖ്, കെ പി അനില്‍ കുമാര്‍ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. അതേസമയം, പാര്‍ലമെന്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പോരെന്നും പ്രാദേശിക വിഷയങ്ങളില്‍ കൂടി സജീവമായി ഇടപെടുന്ന രീതിയിലേക്ക് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലി മാറണമെന്ന് കാന്തപുരം നേതാക്കളോട് പറഞ്ഞതായാണു വിവരം. മതേതരത്വം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പുറകോട്ട് പോവുന്നതായി ചില സംശയങ്ങളുണ്ട്. ഇക്കാര്യത്തിലും ഉചിതമായ നടപടികള്‍ വേണമെന്നും എല്ലാവരുടെയും വിശ്വാസം ആര്‍ജിക്കാന്‍ കോണ്‍ഗ്രസിനാവണമെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ് ല്യാര്‍ നേതാക്കളോട് പറഞ്ഞു.

Congress team reached Markaz and held discussions with Kanthapuram

Next Story

RELATED STORIES

Share it