- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇടപെട്ട് കേന്ദ്ര നേതൃത്വം; രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാന്‍ഡ് നേതാക്കളെ കാണും

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ ഇടപെട്ട് കേന്ദ്ര നേതൃത്വം. പരസ്യ പ്രതികരണം പാടില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി അറിയിച്ചു. പാര്‍ട്ടി തീരുമാനം കെപിസിസി അധ്യക്ഷനും നേതാക്കളെ അറിയിച്ചു. ഇതിനിടെ, രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാന്‍ഡ് നേതാക്കളെ കാണുന്നുണ്ട്. ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയും രാഹുല്‍ഗാന്ധിയെയും കാണും. മഹാരാഷ്രയിലെ സംഘടനാ കാര്യങ്ങളാണ് ചര്‍ച്ചയിലെന്നാണ് ചെന്നിത്തലയുടെ വിശദീകരണം. എങ്കിലും കേരള കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസില്‍ അസാധാരണ മുറവിളിയാണ് നടക്കുന്നത്. തന്നെ ഉയര്‍ത്തിക്കാട്ടിയുള്ള കെ സുധാകരന്റെ അടക്കം പരസ്യ പ്രതികരണങ്ങള്‍ തള്ളിക്കളയാതെ കെസി വേണുഗോപാല്‍. നയിക്കാന്‍ കെസി വരണമെന്നുള്ള ക്യാമ്പയിനും അതിനെ തള്ളി വിഡി സതീശന് വേണ്ടിയുള്ള നീക്കങ്ങളും കൃത്യമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ്. കെസിക്കും വിഡിക്കുമായുള്ള പോരിനിടെ വിവാദങ്ങള്‍ക്കില്ലാതെ മാറി നില്‍ക്കുകയാണ് രമേശ് ചെന്നിത്തല.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് പരസ്യമായി പലവട്ടം ആവശ്യപ്പെട്ട കെ സുധാകരനെ ഒപ്പം ചേര്‍ത്ത് കെ സി പക്ഷം നടത്തിയത് വമ്പന്‍ നീക്കം. കെസിക്ക് എന്ത് യോഗ്യതയെന്ന ഒരു ചാനല്‍ ചര്‍ച്ചയിലെ അവതാകരന്റെ വിമര്‍ശനം വീണ് കിട്ടിയ ആയുധമാക്കിയാണ് കാംപയിന്‍. കേരളത്തിനാവശ്യം കെസിയുടെ നേതൃത്വമെന്ന് പറഞ്ഞു സുധാകരന്‍ തുടങ്ങിവെച്ചു. പിന്നാലെ കെസിക്കായി സ്വിച്ചിട്ടപോലെ സമാന പദങ്ങളുമായി നേതാക്കളുടെ കൂട്ടമുറവിളി. ഒരു വശത്ത് കെസി ഇറങ്ങണമെന്ന ആവശ്യം കനക്കുമ്പോള്‍ മറുവശത്ത് കമന്റുകളിലൂടെ തിരിച്ചടിച്ച് വിഡി ഗ്രൂപ്പ്. സുധാകരന്റെ പോസ്റ്റിന് താഴെ വന്ന 90 ശതമാനം കമന്റുകളും വിഡി മുഖ്യമന്ത്രിയാകണമെന്നാണ്. മത്സരിച്ചില്ലെങ്കിലും സിഎം റേസില്‍ താനുമുണ്ടാകുമെന്ന സൂചന ശക്തമാക്കുകയാണ് കെസി വേണുഗോപാല്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















