Sub Lead

നിതിന്‍ രാജിന്റെ മരണം; ലോണ്‍ ആപ്പിനെതിരേ കേസെടുത്തു

നിതിന്‍ രാജിന്റെ മരണം; ലോണ്‍ ആപ്പിനെതിരേ കേസെടുത്തു
X

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ലോണ്‍ ആപ്പിനെതിരെ പോലിസ് കേസെടുത്തു. 'ഇന്‍സ്റ്റാ പേ' എന്ന ആപ്പിനെതിരെയാണ് കേസ്. പണം തിരിച്ചടക്കാന്‍ നിതിനെ ഭീഷണിപ്പെടുത്തിയെന്നും ഏജന്‍സിയുടെ ആള്‍ക്കാര്‍ നിതിനെ മാനസികമായി പീഡിപ്പിച്ചെന്നുമാണ് എഫ്‌ഐആര്‍. ലോണ്‍ ആപ്പിനെതിരെ ചക്കരക്കല്‍ പോലിസ് സ്വമേധായ കേസെടുത്തു.

അതിനിടെ, നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണ വിധേയനായ ഡോ.കെ റാമിനെ ഇതുവരെ പോലിസിന് പിടികൂടാനായിട്ടില്ല. റാം ഉള്‍പ്പെടെ ആരോപണ വിധേയരായ അധ്യാപകര്‍ ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. ഡോ. കെ റാമിനെ ഇന്നലെ കോളജ് പുറത്താക്കിയിരുന്നു. രക്ഷിതാക്കളുടെ യോഗത്തിലാണ് അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് മാനേജ്‌മെന്റ് ഇക്കാര്യം അറിയിച്ചത്. ഇയാളെ നേരത്തെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു നിതിന്‍ രാജ്. കോളജിലെ ഓറല്‍ പാത്തോളജി വിഭാഗം മേധാവിയാണ് ഡോ. കെ. റാം. നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് റാമിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.

Next Story

RELATED STORIES

Share it