Sub Lead

കലങ്ങി മറിഞ്ഞ് കര്‍ണാടക രാഷ്ട്രീയം; ബിജെപി എംഎല്‍എമാര്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്

യോഗത്തിന് എത്താതിരുന്ന നാല് എംഎല്‍എമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. അവരുടെ പെരുമാറ്റം ഗൗരവമായി കാണുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട രമേഷ് ജര്‍ക്കിഹോളി, ബി നാഗേന്ദ്ര, ഉമേഷ് യാദവ്, മഹേഷ് കുമതഹള്ളി എന്നിവരാണ് യോഗത്തിന് എത്താതിരുന്നത്.

കലങ്ങി മറിഞ്ഞ് കര്‍ണാടക രാഷ്ട്രീയം;  ബിജെപി എംഎല്‍എമാര്‍ക്ക് പിന്നാലെ  കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്
X
ബെംഗളൂരു: ഗുരുഗാവിലെ ബിജെപി എംഎല്‍എമാരുടെ 'ഒളിവ് ജീവിതം' ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ മാധ്യമചര്‍ച്ചകളെങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞ് കോണ്‍ഗ്രസിന്റെ ഊഴമെത്തിയിരിക്കുന്നു. ബിജെപിയുടെ കുതിരക്കച്ചവട ശ്രമങ്ങള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ചേര്‍ന്ന സുപ്രധാന നിയമസഭാകക്ഷി യോഗത്തില്‍ 80 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 75 പേര്‍ മാത്രമാണ് പങ്കെടുത്തത്. യോഗത്തിന് എത്താതിരുന്ന ഉമേഷ് യാദവ് അസൗകര്യം അറിയിച്ച് കത്തുനല്‍കിയെങ്കിലും ബാക്കി നാലു പേരുടെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. ബിജെപിയുടെ കുതിരക്കച്ചവടത്തില്‍നിന്നു എംഎല്‍എമാരെ രക്ഷിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

ഏഴുമാസം മുമ്പ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടെ എംഎല്‍എമാരെ താമസിപ്പിച്ച ബംഗളൂരുവിന് പ്രാന്തപ്രദേശത്തുള്ള ഈഗിള്‍ട്ടണ്‍ ഗോള്‍ഫ് റിസോര്‍ട്ടിലേക്ക് തന്നെയാണ്് എംഎല്‍മാരെ വീണ്ടും മാറ്റിയത്. എംഎല്‍എമാരെ ബസ്സുകളില്‍ കൊണ്ടുപോവുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി നേതൃത്വം നല്‍കുന്ന ജനതാദള്‍ സെക്യുലര്‍ -കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ഓപറേഷന്‍ ലോട്ടസുമായി മുന്നോട്ടുപോവുകയാണ്.

അതേസമയം, ബിജെപിയുടെ ഓപ്പറേഷന്‍ താമര പരാജയപ്പെട്ടതായി നിയമസഭാകക്ഷി യോഗത്തിനുശേഷം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സിദ്ധരാമയ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും മുഖത്തേറ്റ അടിയാണിതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയില്‍നിന്നു എംഎല്‍എമാരെ സംരക്ഷിക്കാനാണ് റിസോര്‍ട്ടിേല്ക്ക് മാറ്റിയതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം, യോഗത്തിന് എത്താതിരുന്ന നാല് എംഎല്‍എമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. അവരുടെ പെരുമാറ്റം ഗൗരവമായി കാണുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട രമേഷ് ജര്‍ക്കിഹോളി, ബി നാഗേന്ദ്ര, ഉമേഷ് യാദവ്, മഹേഷ് കുമതഹള്ളി എന്നിവരാണ് യോഗത്തിന് എത്താതിരുന്നത്. ഇവരുടെ അസാന്നിധ്യം എച്ച് ഡി കുമാരസ്വാമി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ജെ.ഡി(എസ്) സര്‍ക്കാരിന് ഭീഷണി ഉയര്‍ത്തില്ല.അസുഖമായതിനാല്‍ യോഗത്തിന് എത്തില്ലെന്ന് വ്യക്തമാക്കി ഉമേഷ് യാദവാണ് കത്ത് നല്‍കിയിട്ടുള്ളത്. കോടതിയില്‍ കേസുള്ളതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് നാഗേന്ദ്ര കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിദ്ധരാമയ്യ, കെ.സി വേണുഗോപാല്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് നിയമസഭാകക്ഷി യോഗം ചേര്‍ന്നത്. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്ന് യോഗത്തിന് തൊട്ടുമുമ്പും നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ വിജയംകാണില്ലെന്നും നേതാക്കള്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it