Sub Lead

കോണ്‍ഗ്രസ് നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

പി പി ബാബുവിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

കോണ്‍ഗ്രസ് നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍
X

കണ്ണൂര്‍: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ചതിനു കോണ്‍ഗ്രസ് നേതാവിനെ പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. സേവാദള്‍ സംസ്ഥാന കോ-ഓഡിനേഷന്‍ കമ്മിറ്റി അംഗവും കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റുമായ തിലാന്നൂര്‍ സ്വദേശി പി പി ബാബുവിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഒമ്പത് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.

അതേസമയം, പോക്‌സോ കേസില്‍ അറസ്റ്റിലായ തിലാന്നൂരിലെ പി പി ബാബുവിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസല്‍ അറിയിച്ചു.




Next Story

RELATED STORIES

Share it