- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അപേക്ഷകൻ്റെ പേരില്ലാത കിറ്റെക്സ് കമ്പനി ലൈസൻസിന് അപേക്ഷ നൽകി; മുഖ്യമന്ത്രിക്ക് പരാതി
2009 മുതൽ 2020വരെ എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിൽ കിറ്റെക്സ് കമ്പനി നൽകിയ അപേക്ഷകളിൽ അപേക്ഷകൻ്റ പേരും കൃത്യമായ വിവരങ്ങളും അപേക്ഷകളിൽ രേഖപ്പെടുത്താതെയാണ് നൽകിയിട്ടുള്ളത്.

കൊച്ചി: എറണാകുളം കിഴക്കമ്പലത്തെ കിറ്റെക്സ് സ്ഥാപനങ്ങൾക്ക് പഞ്ചായത്തിൽ നിന്ന് ലഭിക്കേണ്ട ഡി & ഒ ലൈസൻസിൻ്റ അപേക്ഷകളിൽ അപേക്ഷകൻ്റെ പേര് സമർപ്പിക്കാതെ നൽകിയെന്ന് പരാതി. കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് ഡി & ഒ ലൈസൻസ് നൽകിയത് അധികാര ദുർവിനിയോഗമാണെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ സംസ്ഥന സമിതിയംഗം കൃഷ്ണൻ എരഞ്ഞിക്കൽ മുഖ്യമന്ത്രിക്ക് പരാതി നൽകി
2009 മുതൽ 2020വരെ എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിൽ കിറ്റെക്സ് കമ്പനി നൽകിയ അപേക്ഷകളിൽ അപേക്ഷകൻ്റ പേരും കൃത്യമായ വിവരങ്ങളും അപേക്ഷകളിൽ രേഖപ്പെടുത്താതെയാണ് നൽകിയിട്ടുള്ളത്. അപേക്ഷകളിൽ അപേക്ഷകൻ്റെ പൂർണ്ണമായ പേരും വിലാസവും എന്ന കോളത്തിൽ, മാനേജർ അഡ്മിനിസ്ട്രേഷൻ, കിറ്റെക്സ് ഗാർമെൻ്റ് ലിമിറ്റഡ്, പി ബി നമ്പർ, 5 കിഴക്കമ്പലം എന്നാണ് രേഖപ്പെടുത്തിയത്.
മാനേജർ, അഡ്മിനിസ്ട്രേഷൻ എന്നത് വ്യക്തിയുടെ നാമമല്ല. തസ്തിക നാമമായതിനാൽ അപേക്ഷകൻ്റെ പേരുമായി ബന്ധമില്ല, സ്വകാര്യ സ്ഥാപനമായതിനാൽ അപേക്ഷകൻ്റെ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. അപേക്ഷാ കോളത്തിൽ തെറ്റായ വിവരമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അപേക്ഷകൾ അപൂർണ്ണവും സത്യ പ്രസ്താവനയിൽ അപേക്ഷകൻ പേര് രേഖപെടുത്താതെ ഒപ്പിട്ടതും കൃത്യതയില്ലാത്തതാണ് എന്ന് പരാതിക്കാരൻ വ്യകതമാക്കി.
1994ലെ പഞ്ചായത്ത് രാജ് ആക്ടും ചട്ടങ്ങളു മനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൽ അപേക്ഷകൻ്റെ പേരും വിലാസവും അപേക്ഷയിൽ ആവശ്യപ്പെടുന്ന വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തേണ്ടതും സമർപ്പിക്കപ്പെട്ട അപേക്ഷ സൂക്ഷമ പരിശോധനക്ക് വിധേയമാക്കേണ്ടതും പൂർണ്ണമല്ലാത്ത അപേക്ഷയിൽ ബന്ധപ്പെട്ട അധികാരിക്ക് തളളികളയാനുള്ള അനുമതിയും ആകട് പ്രകാരം അനുവദനീയമാണ് എന്ന വ്യവസ്ഥ നിലനിൽക്കെ ഈ നിർദേശം ലംഘിച്ച് കിഴക്കമ്പലം പഞ്ചായത്ത് ഡി & ഒ ലൈസൻസ് അനുവദിച്ചത് വിജിലൻസ് അന്വേഷണം നടത്തണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തുടർനടപടിക്കായി എറണാകുളം ഡപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകിയതായാണ് വിവരം. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കിറ്റെക്സ് കമ്പനിക്ക് അനുവദിച്ച ഡി & ഒ ലൈസൻസ് റദ്ദ് ചെയ്യണമെന്നും പഞ്ചായത്ത് അധികാരം ദുർവിനിയോഗം നടത്തിയ ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















