- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഔദ്യോഗിക പാനലിനെതിരേ മല്‍സരം വ്യാപകം; സിപിഐയില്‍ വിമത പക്ഷം പിടിമുറുക്കുന്നു
പാലക്കാട് ജില്ലയില്‍ ഇതുവരെ പട്ടാമ്പി, പാലക്കാട്, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, ചിറ്റൂര്‍, മലമ്പുഴ എന്നീ മണ്ഡലം സമ്മേളനമാണ് പൂര്‍ത്തീകരിച്ചത്. ഔദ്യോഗിക പാനലിനെതിരേ മല്‍സരം എന്ന വിമതപക്ഷ ട്രെന്‍ഡ് തുടങ്ങിവച്ചത് പട്ടാമ്പിയിലാണ്.

പാലക്കാട്: സിപിഎമ്മില്‍ പയ്യന്നൂരില്‍ നിന്ന് വിമതസ്വരം കെട്ടടങ്ങും മുന്‍പേ ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയിലും വിഭാ?ഗീയ നീക്കങ്ങള്‍ ശക്തമായി. ഇരുപത്തിനാലാമത് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ലോക്കല്‍, മണ്ഡലം സമ്മേളനങ്ങള്‍ പാലക്കാട് ജില്ലയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പാലക്കാട് ജില്ലയിലെ ആറ് മണ്ഡലം സമ്മേളനം പൂര്‍ത്തിയാകുമ്പോള്‍ വിമത പക്ഷത്തിനാണ് മുന്‍തൂക്കം. ഔദ്യോഗിക പക്ഷം അഴിമതിയിലും സ്വജനപക്ഷപാതത്തിലും അമര്‍ന്നിരിക്കുകയാണെന്ന വിമര്‍ശനം സമ്മേളനങ്ങളില്‍ വ്യാപകമാണ്.
പാലക്കാട് ജില്ലയില്‍ ഇതുവരെ പട്ടാമ്പി, പാലക്കാട്, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, ചിറ്റൂര്‍, മലമ്പുഴ എന്നീ മണ്ഡലം സമ്മേളനമാണ് പൂര്‍ത്തീകരിച്ചത്. ഔദ്യോഗിക പാനലിനെതിരേ മല്‍സരം എന്ന വിമതപക്ഷ ട്രെന്‍ഡ് തുടങ്ങിവച്ചത് പട്ടാമ്പിയിലാണ്. പതിനഞ്ചംഗ കമ്മിറ്റിക്കെതിരേ മല്‍സരം നടന്നപ്പോള്‍ പതിനഞ്ച് പേരും ജയിച്ചു കയറി. ഇതിന് പിന്നാലെ നടന്ന സമ്മേളനങ്ങളില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ വിമതപക്ഷത്തുള്ളവരെ കൂടി ഉള്‍പ്പെടുത്തി ഔദ്യോഗിക പക്ഷം കരുതലോടെ നീങ്ങാനും ശ്രമിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി പട്ടാമ്പിക്ക് പിന്നാലെ നടന്ന മണ്ഡലം സമ്മേളനങ്ങളില്‍ ഒറ്റപ്പാലത്തും ചിറ്റൂരും മാത്രമാണ് ഔദ്യോഗിക പക്ഷത്തിന് പിടിച്ചുനില്‍ക്കാനായത്. പാലക്കാടും ശ്രീകൃഷ്ണപുരത്തും പകുതിയിലേറെ അംഗങ്ങളും വിമത പക്ഷത്തിനാണ്. ഇതോടെ വരുന്ന പാലക്കാട് ജില്ലാ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരേ ശക്തമായ മല്‍സരം വരുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മണ്ഡലം സമ്മേളനം മുതലുള്ള തിരഞ്ഞെടുപ്പ് ശക്തമാകാന്‍ കാരണം ഔദ്യോഗിക പക്ഷം നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിയുമായി ബന്ധപ്പെട്ടാണെന്നാണ് ലഭിക്കുന്ന വിവരം. പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കുകയാണെന്ന വിമര്‍ശനവും സമ്മേളനങ്ങളിലെല്ലാം ഉയര്‍ന്നു. ആം ആദ്മി പാര്‍ട്ടിയെ ചൂണ്ടിക്കാട്ടി പാര്‍ട്ടിക്ക് വളര്‍ച്ചയില്ലെന്നും, അവര്‍ ഈ ചുരുങ്ങിയ കാലംകൊണ്ട് രണ്ട് സംസ്ഥാനങ്ങളില്‍ ഭരണം നേടിയെന്നുമുള്ള വാദഗതികളാണ് പ്രതിനിധികള്‍ ഉന്നയിച്ചത്.
മലപ്പുറത്ത് നിന്നുള്ള സംസ്ഥാന എക്സിക്യൂട്ടിവ് അം?ഗവും പാലക്കാടെ മുന്‍ ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് കമ്മീഷന് വാങ്ങി നിയമനമടക്കമുള്ള ഭരണ നിര്‍വഹണ കാര്യങ്ങള്‍ വ്യാപകമായി നടത്തിക്കൊടുക്കുന്നെന്ന അഴിമതിയാരോപണം ഉയര്‍ന്നിട്ടും, രേഖാമൂലം പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടും സംസ്ഥാന നേതൃത്വം ഇവരെ സംരക്ഷിക്കുകയാണെന്നുള്ള രൂക്ഷ വിമര്‍ശനം പട്ടാമ്പി മണ്ഡലം സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു.
സിപിഎമ്മിന് പൂര്‍ണമായി കീഴടങ്ങുന്ന സംസ്ഥാന നേതൃത്വത്തിനെതിരേയും സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. കെ റെയില്‍ വിഷയത്തില്‍ തന്നെ സംസ്ഥാന സമിതിയില്‍ പാര്‍ട്ടി രണ്ട് തട്ടിലാണ്. ഇത് താഴെ തട്ടിലും പ്രതിഫലിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമ്മേളന ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്.
RELATED STORIES
ഇസ്രായേലി ആക്രമണത്തില്‍ തകര്‍ന്ന വ്യോമപ്രതിരോധ സംവിധാനങ്ങള്‍...
20 July 2025 3:17 PM GMTഅഫ്ഗാനിസ്താനിലെ ബാഗ്രാം വ്യോമതാവളം ചൈനയുടെ കൈവശമെന്ന് ട്രംപ്;...
20 July 2025 3:00 PM GMTഗസയ്ക്ക് പിന്തുണയുമായി യെമനിലെ ഗോത്രവിഭാഗങ്ങള്‍
20 July 2025 2:45 PM GMTഗസയിലെ ക്രൂരമായ യുദ്ധം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ
20 July 2025 2:10 PM GMTആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഇസ്രായേലി സൈനികന് ചികില്‍സയിലിരിക്കേ...
20 July 2025 1:44 PM GMTകേരളത്തില്‍ ഭിന്നിപ്പിനു ശ്രമിക്കുന്ന വെള്ളാപ്പള്ളി ജനകീയ സംവാദത്തിന്...
20 July 2025 12:44 PM GMT