ആംബുലന്‍സില്‍ എത്തുന്നത് ജിഹാദിയുടെ വിത്താണെന്ന്; കുരുന്നു ജീവനിലും വര്‍ഗീയ വിഷംതുപ്പി സംഘപരിവാര്‍

വിഷു ആശംസകള്‍ അര്‍പ്പിച്ചുള്ള പോസ്റ്റും വര്‍ഗീയമായി പ്രചാരണത്തിനായാണ് ബിനില്‍ ഉപയോഗിച്ചത്. എടപ്പാളും ഹരിപ്പാടും ആവര്‍ത്തിക്കാതിരിക്കാന്‍, പുത്തന്‍ സായുധ പോരാട്ടത്തിന് ഹിന്ദു മുന്നേറ്റത്തിന്നണി ചേരാന്‍ ഈ മേട വിഷു സംക്രമ ദിനം നമുക്ക് പ്രതിജ്ഞ ചെയ്യാം എന്ന് ബിനില്‍ സോമ സുന്ദരന്‍ പറയുന്നു.

ആംബുലന്‍സില്‍ എത്തുന്നത് ജിഹാദിയുടെ വിത്താണെന്ന്;  കുരുന്നു ജീവനിലും വര്‍ഗീയ വിഷംതുപ്പി സംഘപരിവാര്‍കോഴിക്കോട്: ഹൃദയത്തിന് തകരാറുള്ള കുരുന്നിന്റെ ജീവനുമായി കടന്നു പോയ ആംബുലന്‍സിന് വഴിയൊരുക്കിയും സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശം പ്രചചരിപ്പിച്ചും മലയാളികള്‍ ചേര്‍ത്ത് പിടിച്ചപ്പോള്‍ വര്‍ഗീയ വിഷം തുപ്പി സംഘപരിവാര്‍.

'കെഎല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി 'സാനിയ മിത്താഹ്' ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും കാരണം ന്യൂനപക്ഷ (ജിഹാദിയുടെ ) വിത്താണ്!' ഇങ്ങനെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകനായ ബിനില്‍ സോമ സുന്ദരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഹിന്ദുരാഷ്ട്രയുടെ സേവകനെന്ന് സ്വയം പരിചയപ്പെടുന്ന ഇയാളുടെ വര്‍ഗീയ പോസ്റ്റിനെ അനുകൂലിച്ച് നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരും അനുഭാവികളും രംഗത്തെത്തി.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതിക്കെതിരേയും സംസ്ഥാന സര്‍ക്കാരിനെതിരേയും നിരവധി പോസ്റ്റുകളും ഇയാളുടെ ഫേസ്ബുക്ക് പേജില്‍ കാണാം. പോസ്റ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്ത് ന്യായീകരിക്കാനുള്ള ശ്രമത്തിലാണ് ഇയാള്‍. എന്റെ എഫ്.ബി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശയിക്കുന്നു എന്നാണ് ബിനിലിന്റെ പുതിയ പോസ്റ്റ്.ബിജെപി നിലപാടുകളെ അനുകൂലിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ ബിനിലിന്റെ പേജില്‍ കാണാം. ശബരിമല വിഷയത്തിലുള്ളതാണ് അവസാനമിട്ട പോസ്റ്റ്. 'വൈകിയെങ്കിലും ഇന്നലെ വിഷു കൈനീട്ടം ശബരിമല തന്ത്രി കണ്ഠരര് രാജീവരില്‍ നിന്നും ....സ്വാമി ശരണം. ശബരിമല ആചാര സംരക്ഷണ യജ്ഞം തുടരുന്നു ...'എന്ന അടിക്കുറിപ്പോടെയാണ് തന്ത്രി കണ്ഠരര് രാജീവരുടെ കൂടെ നിന്നുള്ള ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.

'വിഷുദിനപ്പുലരി .......ആചാരസംരക്ഷണ യജ്ഞവുമായ് ശബരിമല സന്നിധാനത്ത് ...സ്വാമി ശരണം ...' എന്ന അടിക്കുറിപ്പോടെ ശബരിമലയില്‍ നിന്നുള്ള ചിത്രവും കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിഷു ആശംസകള്‍ അര്‍പ്പിച്ചുള്ള പോസ്റ്റും വര്‍ഗീയമായി പ്രചാരണത്തിനായാണ് ബിനില്‍ ഉപയോഗിച്ചത്. എടപ്പാളും ഹരിപ്പാടും ആവര്‍ത്തിക്കാതിരിക്കാന്‍, പുത്തന്‍ സായുധ പോരാട്ടത്തിന് ഹിന്ദു മുന്നേറ്റത്തിന്നണി ചേരാന്‍ ഈ മേട വിഷു സംക്രമ ദിനം നമുക്ക് പ്രതിജ്ഞ ചെയ്യാം എന്ന് ബിനില്‍ സോമ സുന്ദരന്‍ പറയുന്നു.

'മാറാടും മാല്‍ഡയും ഹിന്ദുവിന്റെ ചോരയാല്‍ ചുവപ്പിച്ച മുസ്ലീം ഭീകരരാണ് നമുക്ക് മുന്നില്‍ ശത്രുപക്ഷത്ത് .....ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ഹിന്ദുവിനോട് യുദ്ധം പ്രഖ്യാപിച്ച ജിഹാദി ഇവാഞ്ചലിസ്റ്റ് കമ്യൂണിസ്റ്റ് ശക്തികള്‍ ശത്രുപക്ഷത്ത് ....ഹിന്ദു സമൂഹത്തിന്റെ കൂട്ടക്കൊലയെ മറ്റൊരു സമാജത്തിന്റെ നേട്ടമലയാക്കിയ രാഷ്ട്രീയ ഹിജഡകളുമുണ്ട് നമുക്ക് മുന്നില്‍ .....ഇനിയും പ്രവീണയും അനുജയും ഇവിടെ കൊല ചെയ്യപ്പെടരുത് ജിഹാദികളാല്‍ ....നിലയ്ക്കലില്‍ കുരിശു നാട്ടിയും ശബരിമല ക്ഷേത്രം തീവെച്ചും, ഹിന്ദുവിന്റെ ആചാരങ്ങളെ വെല്ല് വിളിച്ചും ഹിന്ദുവിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന ക്രിസ്ത്യന്‍ ഭീകരതയെ നമുക്കെതിര്‍ത്ത് തോല്‍പ്പിക്കണം .....വിശപ്പടക്കാന്‍ പച്ചമണ്ണ് വാരി തിന്ന അട്ടപ്പാടിയിലെ വനവാസി സോദരരെ നമുക്കോര്‍മിക്കാം ....വിശപ്പടക്കാന്‍ എച്ചില്‍ക്കൂനകളെ ആശ്രയിക്കേണ്ടി വന്ന ഹിന്ദു കുട്ടികളെ നമുക്ക് മറക്കാതിരിക്കാം ....എടപ്പാളും ഹരിപ്പാടും ആവര്‍ത്തിക്കാതിരിക്കാന്‍ .....പുത്തന്‍ സായുധ പോരാട്ടത്തിന് ;ഹിന്ദു മുന്നേറ്റത്തിന്നണി ചേരാന്‍ ഈ മേട വിഷു സംക്രമ ദിനം നമുക്ക് പ്രതിജ്ഞ ചെയ്യാം .....'ജയതു ജയതു ഹിന്ദു രാഷ്ട്രം ' ബിനില്‍ വിഷു ആശംസിച്ചുകൊണ്ടുള്ള പോസ്റ്റില്‍ പറയുന്നു.
RELATED STORIES

Share it
Top