Sub Lead

സിൽവർലൈൻ: ആ പിപ്പടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട: മുഖ്യമന്ത്രി

കോൺഗ്രസ് വിചാരിച്ചാൽ കുറച്ച് ആളുകളെ രംഗത്തിറക്കാൻ പറ്റും. ഞങ്ങൾ ഈ പദ്ധതിയുമായി ജനങ്ങളിലേക്ക് തന്നെ ഇറങ്ങാനാണ് തീരുമാനം.

സിൽവർലൈൻ: ആ പിപ്പടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട: മുഖ്യമന്ത്രി
X

കണ്ണൂർ: സിൽവർലൈൻ പദ്ധതിക്കെതിരേ പറയുന്ന ന്യായങ്ങൾ വിചിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർലൈൻ വേണ്ട, ആകാശ പാതയാണ് ഇപ്പോൾ വേണ്ടതെന്ന് അവർ പറയുന്നു. ഭൂമി നഷ്ടപ്പെട്ടു പോകുന്നവർക്ക് വിഷമമുണ്ടാവും. പക്ഷേ അവരെ വിഷമിപ്പിക്കാനല്ല സർക്കാർ തയ്യാറാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

"അവരുടെ കൈവശമുള്ള ഭൂമിക്ക് സാധാരാണ വിലയുടെ നാലിരട്ടിയാണ് ഗ്രാമപ്രദേശങ്ങളിൽ കൊടുക്കുന്നത്. ആരെയും വഴിയാധാരമാക്കാനല്ല സർക്കാർ ശ്രമിക്കുന്നത്."

"കോൺഗ്രസ് വിചാരിച്ചാൽ കുറച്ച് ആളുകളെ രംഗത്തിറക്കാൻ പറ്റും. ഞങ്ങൾ ഈ പദ്ധതിയുമായി ജനങ്ങളിലേക്ക് തന്നെ ഇറങ്ങാനാണ് തീരുമാനം. ഗ്വാഗ്വാ വിളികൾ നടത്തുന്നവരോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ. ആ ചെപ്പടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട കേട്ടോ. അതൊന്നും ചെലവാകുന്ന കാര്യമല്ല," മുഖ്യമന്ത്രി പറഞ്ഞു.

സിൽവർലൈൻ പദ്ധതിയുടെ സർവേ കല്ലിടലിനെതിരേ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇന്ന് കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളിലാണ് വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഇവിടങ്ങളിൽ കോൺഗ്രസ് ബിജെപി പ്രവർത്തകർ സർവേ കല്ലുകൾ പിഴുതുമാറ്റി. കോഴിക്കോട്ടും എറണാകുളം ചോറ്റാനിക്കരയിലും സംഘർഷാവസ്ഥ ഉടലെടുത്തു.

Next Story

RELATED STORIES

Share it