Sub Lead

ശബരിമലയിലെ ശുദ്ധിക്രിയ അയിത്താചാരം: തന്ത്രിക്കു പട്ടിക ജാതി കമ്മീഷന്റെ നോട്ടീസ്

ശബരിമലയില്‍ പ്രവേശിച്ചതില്‍ ഒരു സ്ത്രീ ദലിത് ആയതുിനാലാണ് സംസ്ഥാന പട്ടിക ജാതി-വര്‍ഗ കമ്മീഷന്‍ ഇടപെട്ടത്

ശബരിമലയിലെ ശുദ്ധിക്രിയ അയിത്താചാരം: തന്ത്രിക്കു പട്ടിക ജാതി കമ്മീഷന്റെ നോട്ടീസ്
X

തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനത്തെ തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിക്കു കേരള സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. വിഷയത്തില്‍ തന്ത്രിക്ക് ഈ മാസം 17ന് ഹിയറിങിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട്നോട്ടീസ് അയച്ചിരുന്നെങ്കിലും കമ്മീഷന്‍ മുമ്പാകെ ഹാജരാവാത്തതിനാലാണ് തുടര്‍നടപടി എന്ന നിലയില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതെന്ന് കമ്മീഷന്‍ അംഗമായ എസ് അജയകുമാര്‍ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. ശബരിമലയില്‍ പ്രവേശിച്ചതില്‍ ഒരു സ്ത്രീ ദലിത് ആയതുിനാലാണ് സംസ്ഥാന പട്ടിക ജാതി-വര്‍ഗ കമ്മീഷന്‍ ഇടപെട്ടത്. തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണെന്നും ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയ്ക്ക് മുകളില്‍ പറക്കാന്‍ സവര്‍ണാധിപത്യത്തെ അനുവദിച്ചുകൂടാ. സമൂഹത്തില്‍ ഇത്തരത്തിലുള്ള അയിത്താചാരവും ജാത്യാചാരവും ശക്തിയുക്തം എതിര്‍ക്കേണ്ടതാണ്. ഇത്തരം വിഷയങ്ങളില്‍ സംസ്ഥാന പട്ടിക ജാതി-പട്ടിക വര്‍ഗ കമ്മീഷന്‍ ശക്തമായി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജനുവരി രണ്ടിനു ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടയടച്ച് ശുദ്ധിക്രിയ നടത്തിയത്. യ്ക്കുവേണ്ടി നടയടച്ചത്. ഇതിനു മുന്നോടിയായി നെയ്യഭിഷേകം നിര്‍ത്തുകയും തിരുമുറ്റത്ത് നിന്ന് ഭക്തരെ നീക്കുകയും ചെയ്തിരുന്നു. ശുദ്ധിക്രിയയ്ക്ക് ശേഷം 11.30ഓടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ നിര്‍ദേശ പ്രകാരം മേല്‍ശാന്തിയാണ് നടയടച്ചത്.

Next Story

RELATED STORIES

Share it