Sub Lead

നാവായിക്കുളത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

നാവായിക്കുളത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആണ്‍ സുഹൃത്ത് അറസ്റ്റില്‍
X

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. നാവായിക്കുളം സ്വദേശി അഭിജിത്ത് (29) ആണ് പോലിസ് കസ്റ്റഡിയിലുള്ളത്. പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ച ശേഷമാണ് നടപടി. അതേസമയം പെണ്‍കുട്ടിയെ യുവാവ് പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.

കല്ലമ്പലം പോലിസ് ആണ് വിദ്യാര്‍ഥിനിയുടെ ആണ്‍സുഹൃത്ത് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങലിലെ ബൈക്ക് ഷോറൂമില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഇന്നലെയാണ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ചാവര്‍കോട് മദര്‍ ഇന്ത്യ ഹയര്‍ സെക്കഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും സംശയം തോന്നിയതിനെ തുടര്‍ന്നാണ് സമീപവാസിയായ അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ യുവാവ് പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.






Next Story

RELATED STORIES

Share it