Sub Lead

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി: ഗൂഢാലോചനയുണ്ടെന്ന് ജ. എ കെ പട്‌നായിക് സമിതി കണ്ടെത്തിയെന്ന് റിപോര്‍ട്ട്

ചീഫ് ജസ്റ്റിസിനെ കുടുക്കി അതുവഴി സുപ്രിം കോടതിയിലെ ചില കേസുകളില്‍ അനുകൂല ഉത്തരവ് സമ്പാദിക്കാന്‍ ഒരു കോര്‍പറേറ്റ് സ്ഥാപനം ഗൂഢാലോചന നടത്തിയെന്നാണ് സമിതിയുടെ കണ്ടെത്തലെന്ന് പത്രം വ്യക്തമാക്കുന്നു.

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി: ഗൂഢാലോചനയുണ്ടെന്ന് ജ. എ കെ പട്‌നായിക് സമിതി കണ്ടെത്തിയെന്ന് റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ഗൂഡാലോചനയാണെന്ന് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എ കെ പട്‌നായിക്ക് സമിതി കണ്ടെത്തിയതായി ടെലഗ്രാഫ് പത്രം റിപോര്‍ട്ട് ചെയ്യുന്നു. ചീഫ് ജസ്റ്റിസിനെ കുടുക്കി അതുവഴി സുപ്രിം കോടതിയിലെ ചില കേസുകളില്‍ അനുകൂല ഉത്തരവ് സമ്പാദിക്കാന്‍ ഒരു കോര്‍പറേറ്റ് സ്ഥാപനം ഗൂഢാലോചന നടത്തിയെന്നാണ് സമിതിയുടെ കണ്ടെത്തലെന്ന് പത്രം വ്യക്തമാക്കുന്നു.

അടുത്തമാസം സമിതി ഇതുസംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിക്കും. ഗൂഡാലോചനയെപ്പറ്റി സമഗ്രമായി അന്വേഷിക്കാന്‍ സിബിഐ, ഐബി, ഡല്‍ഹി പോലിസ് തുടങ്ങിയ ഏജന്‍സികളെ നിയോഗിക്കാന്‍ സമിതി നിര്‍ദേശിച്ചേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഗോഗോയിക്കെതിരേ ഗൂഢാലോചന നടന്നെന്ന വാദം ഉയര്‍ന്നതോടെയാണ് ഇതുസംബന്ധിച്ച് പഠിക്കാന്‍ ജയ അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ റസിഡന്‍സ് ഓഫിസില്‍വെച്ച് തന്നെ ലൈംഗികമായി ആക്രമിച്ചെന്ന് കാണിച്ച് സുപ്രിം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്യാറുള്ള 35 കാരിയാണ് ആരോപണം ഉന്നയിച്ചത്.ഏപ്രില്‍ 19ന് സുപ്രിം കോടതിയിലെ 22 ജഡ്ജിമാര്‍ക്ക് നല്‍കിയ സത്യവാങ്മൂലത്തിലാണ് ചീഫ് ജസ്റ്റിസിനെതിരേ ആരോപണം ഉന്നയിച്ചത്.2018 ഒക്ടോബര്‍ 10ന് ജസ്റ്റിസ് ഗോഗോയ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് പരാതി.

2018 ആഗസ്റ്റില്‍ തനിക്ക് ചീഫ് ജസ്റ്റിസിന്റെ റസിഡന്‍സ് ഓഫിസിലായിരുന്നു ഡ്യൂട്ടി. ചീഫ് ജസ്റ്റിസിനെ തള്ളിമാറ്റിയശേഷം താന്‍ അവിടെനിന്നു പുറത്തിറങ്ങുകയാണുണ്ടായതെന്നും യുവതി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.രണ്ടുമാസത്തിനുശേഷം ഡിസംബര്‍ 21ന് തന്നെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. അനുമതിയില്ലാതെ ഒരു ദിവസത്തെ കാഷ്വല്‍ ലീവെടുത്തുവെന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയത്.

പിരിച്ചുവിട്ടശേഷവും തന്നെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. തന്റെ കുടുംബത്തെ മുഴുവന്‍ അത് ബാധിച്ചു.ഡല്‍ഹി പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ തന്റെ ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും ഡിസംബര്‍ 28ന് സസ്‌പെന്റ് ചെയ്തു. 2012ല്‍ ഒത്തുതീര്‍പ്പാക്കിയ കോളനി തര്‍ക്ക കേസുമായി ബന്ധപ്പെട്ടായിരുന്നു ഇവര്‍ക്കെതിരേ നടപടിയെടുത്തതെന്നും യുവതി ആരോപിക്കുന്നു.

Next Story

RELATED STORIES

Share it