You Searched For "Ranjan Gogoi"

സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിനു ഇസെഡ് പ്ലസ് സുരക്ഷ നല്‍കാന്‍ കേന്ദ്രനിര്‍ദേശം

16 Nov 2019 4:31 PM GMT
കഴിഞ്ഞ ഒക്ടോബറില്‍ ഗുവാഹത്തിയില്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയപ്പോള്‍ രഞ്ജന്‍ ഗൊഗോയിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ ഡെപ്യൂട്ടി കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു

ബാബരി കേസ്: യുപി ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തി

8 Nov 2019 3:16 PM GMT
അതേസമയം, ചീഫ് ജസ്റ്റിസിന്റെ നടപടി അഭൂതപൂര്‍വമാണെന്നും ആഭ്യന്തര മന്ത്രാലയം വഴിയാണ് ഇടപെടേണ്ടതെന്നും മുന്‍ ജഡ്ജിമാരും നിയമ വിദഗ്ധരും വിമര്‍ശിച്ചു

ആരാണ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ദെ?

19 Oct 2019 7:31 AM GMT
സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് രഞ്ജന്‍ ഗൊഗോയി സ്ഥാനമൊഴിയുമ്പോള്‍ ആ സ്ഥാനത്തേക്കു വരാനിരിക്കുന്നത് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ദേ എന്ന എസ് എ ബോബ്ദെയാണ്. നവംബര്‍ 17ന് വിരമിക്കുന്ന ഗൊഗോയ് കീഴ്‌വഴക്കപ്രകാരം 47ാമത് ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തതത് ബോബ്‌ദെയുടെ പേരാണ്.

സുപ്രീം കോടതിയില്‍ രഞ്ജന്‍ ഗൊഗോയ്ക്ക് പിന്‍ഗാമിയായി എസ്എ ബോബ്‌ദെ

18 Oct 2019 7:15 AM GMT
ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയായ എസ് എ ബോബ്‌ദെ മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസാണ്. നിലില്‍ നിരവധി സുപ്രധാന ബെഞ്ചുകളുടെ ഭാഗമാണ്.

ബാബരി കേസ്: വിദേശയാത്ര റദ്ദാക്കി രഞ്ജന്‍ ഗൊഗോയ്

17 Oct 2019 10:13 AM GMT
നവംബര്‍ 17 നാണ് രഞ്ജന്‍ ഗൊഗോയി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുന്നത്. ഇതിന് മുമ്പ് കേസിന്റെ വിധി പ്രഖാപനമുണ്ടാകും.

ഒരു മാസത്തിനിടെ വിധി പറയാനിരിക്കുന്നത് രാജ്യത്തെ പിടിച്ചുകുലുക്കിയ മൂന്നു കേസുകളില്‍

15 Oct 2019 6:43 AM GMT
ബാബരി മസ്ജിദ് തര്‍ക്ക ഭൂമി കേസ്, ശബരിമല സ്ത്രീ പ്രവേശന കേസ്, റഫാല്‍ അഴിമതി കേസ് എന്നിവയിലാണ് വിരമിക്കുന്നതിന് മുമ്പ് ലഭിക്കുന്ന 18 പ്രവര്‍ത്തി ദിനങ്ങള്‍ ഉപയോഗിച്ച് ഗൊഗോയിക്ക് വിധി പറയാനുള്ളത്.

മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിക്കെതിരെ സിബിഐ അന്വേഷണം

30 Sep 2019 3:28 AM GMT
തമിഴ്‌നാട്ടിലെ വിഗ്രഹമോഷണക്കേസുകള്‍ പരിഗണിക്കാന്‍ രൂപീകരിച്ച പ്രത്യേക ബഞ്ച് പിരിച്ചുവിടാന്‍ ജസ്റ്റിസ് താഹില്‍രമാനി തീരുമാനിച്ചിരുന്നു. ഇത് തമിഴ്‌നാട്ടിലെ ഒരു മന്ത്രിയുടെ സ്വാധീനം മൂലമാണെന്നും ഇതില്‍ നിന്ന് ജസ്റ്റിസിന് കോഴപ്പണം കിട്ടിയെന്നാണ് സൂചനയെന്നുമാണ് ഇന്റലിജന്‍സ് ബ്യൂറോ സിബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ബാബരി മസ്ജിദ്: മൂന്നംഗ മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, കേസില്‍ നാളെ വാദം നടക്കും

1 Aug 2019 4:29 PM GMT
മുദ്ര വെച്ച കവറിലാണ് സുപ്രിം കോടതി ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി മുന്‍പാകെ റിട്ട. ജഡ്ജി ഇബ്‌റാഹീം ഖലീഫുല്ല അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നാളെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് കേസ് വീണ്ടും പരിഗണിക്കും

രഞ്ജന്‍ ഗോയിക്കെതിരേ ലൈംഗികാതിക്രമ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിനേയും സഹോദരനേയും ജോലിയില്‍ തിരിച്ചെടുത്തു

20 Jun 2019 7:48 AM GMT
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോയിക്കെതിരേ ലൈംഗിക പരാതി ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവിന്റെയും ഭര്‍തൃസഹോദരന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു....

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി: ഗൂഢാലോചനയുണ്ടെന്ന് ജ. എ കെ പട്‌നായിക് സമിതി കണ്ടെത്തിയെന്ന് റിപോര്‍ട്ട്

3 Jun 2019 8:00 PM GMT
ചീഫ് ജസ്റ്റിസിനെ കുടുക്കി അതുവഴി സുപ്രിം കോടതിയിലെ ചില കേസുകളില്‍ അനുകൂല ഉത്തരവ് സമ്പാദിക്കാന്‍ ഒരു കോര്‍പറേറ്റ് സ്ഥാപനം ഗൂഢാലോചന നടത്തിയെന്നാണ് സമിതിയുടെ കണ്ടെത്തലെന്ന് പത്രം വ്യക്തമാക്കുന്നു.

സുപ്രിംകോടതിയില്‍ വീണ്ടും അസാധാരണ നടപടി; അവധിക്കാല ബെഞ്ചിന് ഇത്തവണ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

10 May 2019 10:51 AM GMT
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മെയ് 25 മുതല്‍ 30 വരെ ആണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ബെഞ്ചിന് നേതൃത്വം നല്‍കുന്നത്. സാധാരണ അവധിക്കാല ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് മാര്‍ അംഗങ്ങളാകാറില്ല. ഈ തീരുമാനത്തോടെ അസാധാരണമായ നടപടിയാണ് സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

ലൈംഗിക പീഡന പരാതിയില്‍ ചീഫ് ജസ്റ്റിസിന് ശുദ്ധിപത്രം: ആഭ്യന്തര സമിതി റിപോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരി

7 May 2019 2:26 PM GMT
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് അവര്‍ പറഞ്ഞു.

പീഡനപരാതി: അന്വേഷണസമിതിക്ക് മുമ്പാകെ ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ്

1 May 2019 6:41 PM GMT
പരാതി അന്വേഷിക്കുന്ന ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ആഭ്യന്തരസമിതിക്കു മുമ്പാകെയാണ് ചീഫ് ജസ്റ്റിസ് ഹാജരായത്. സുപ്രിംകോടതിയിലെ മുന്‍ ജീവനക്കാരി ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളും രഞ്ജന്‍ ഗൊഗോയി മൊഴിയെടുപ്പില്‍ നിഷേധിച്ചു.

നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല; അന്വേഷണസമിതിക്ക് മുമ്പില്‍ ഹാജരാകില്ലെന്ന് ചീഫ് ജസ്റ്റിസിനെതിരേ പരാതി ഉന്നയിച്ച യുവതി

30 April 2019 3:39 PM GMT
തന്റെ ഭാഗം വാദിക്കാന്‍ അഭിഭാഷകനെ അനുവദിക്കുന്നില്ലെന്നും തന്റെ മൊഴി രേഖപ്പെടുത്തിയതിന്റെ പകര്‍പ്പ് നല്‍കാന്‍ ജഡ്ജിമാര്‍ തയ്യാറാകുന്നില്ലെന്നും യുവതി ആരോപിച്ചു.

ലൈംഗിക പീഢന പരാതി അന്വേഷണം പൂര്‍ത്തിയായ ശേഷമേ ചീഫ് ജസ്റ്റിസിനെതിരായ ഗൂഡാലോചന അന്വേഷിക്കൂ

27 April 2019 1:58 AM GMT
സുപ്രിം കോടതിയില്‍ എപ്പോഴാണ് റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടത് എന്നത് സംബന്ധിച്ച് സമയക്രമം ഒന്നും നിശ്ചയിച്ചിട്ടില്ല. യുവതി ഉന്നയിച്ചിരിക്കുന്ന പരാതിയില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായ ശേഷമേ ഇത് ആരംഭിക്കൂ-പട്‌നായിക് പറഞ്ഞു.

ചീഫ് ജസ്റ്റിനെതിരായ ഗൂഢാലോചന അന്വേഷിക്കാന്‍ ഉത്തരവ്

25 April 2019 9:42 AM GMT
വിരമിച്ച ജസ്റ്റിസ് എ കെ പട്‌നായികിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. സിബിഐ, ഐബി, ഡല്‍ഹി പോലിസ് എന്നിവര്‍ അന്വേഷണത്തിന് സഹായിക്കണം. അന്വേഷണ റിപോര്‍ട്ട് സീല്‍ വച്ച കവറില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി.

ചീഫ് ജസ്റ്റിസിനെതിരായ പീഡനപരാതി: ഗൂഢാലോചനയുണ്ടെന്ന സത്യവാങ്മൂലം ഇന്ന് വീണ്ടും പരിശോധിക്കും

25 April 2019 1:11 AM GMT
ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, റോഹിന്റന്‍ നരിമാന്‍, ദീപക് ഗുപ്ത എന്നിവരാണ് കേസ് പരിഗണിക്കുക. ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നുവെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗികാരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കും: സുപ്രിംകോടതി

24 April 2019 11:24 AM GMT
ചീഫ് ജസ്റ്റിസിന് എതിരായ ആക്ഷേപമല്ല ചീഫ് ജസ്റ്റിസിന് എതിരായ ഗൂഢാലോചനയാണ് ബെഞ്ച് പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് നരിമാന്‍ പറഞ്ഞു. വേരിലേക്കിറങ്ങി ചെന്ന് അന്വേഷിക്കുമെന്നും അതല്ലെങ്കില്‍ സുപ്രിം കോടതി നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പരാതി: മൂന്നംഗ സമിതി അന്വേഷിക്കും

23 April 2019 7:55 PM GMT
ജസ്റ്റിസ് എന്‍ വി രമണ, ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ ഈ സമിതിയാണ് തുടര്‍ നടപടികള്‍ തീരുമാനിക്കുക.

സര്‍വീസില്‍ നിന്ന് പുറത്താക്കിയത് കുട്ടിക്ക് വേണ്ടി ഒരു ദിവസം ലീവെടുത്തതിനെന്ന് സുപ്രിം കോടതി ജീവനക്കാരി

21 April 2019 3:49 AM GMT
അഡ്മിന്‍ മെറ്റീരിയല്‍ വിഭാഗത്തിലെ തന്റെ ഇരിപ്പിടം മാറ്റുന്നതിന് വേണ്ടി സുപ്രിം കോടതി ഉദ്യോഗസ്ഥനെ സമീപിച്ചതും മകളുടെ സ്‌കൂളിലെ എക്‌സിബിഷനു വേണ്ടി ഒരു ദിവസം അവധിയായതും ചൂണ്ടിക്കാട്ടിയാണ് തന്നെ പുറത്താക്കിയതെന്ന് ഗൊഗോയിക്കെതിരേ യുവതി നല്‍കിയ പരാതിയുടെ വിശദാംശങ്ങളില്‍ പറയുന്നു.

'ജുഡീഷ്യറിയെ അപകടപ്പെടുത്താന്‍ നീക്കം' രാജിയില്ലെന്ന് രഞ്ജന്‍ ഗോഗോയ് -ആരോപണമുന്നയിച്ച വനിതയ്ക്ക് ക്രിമിനല്‍ പശ്ചാത്തലം

20 April 2019 7:23 AM GMT
ആരോപണമുന്നയിച്ച വനിതയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. രണ്ട് എഫ്‌ഐആറുകള്‍ അവര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ്. ക്രിമിനല്‍ കേസ് പശ്ചാത്തലമുണ്ടായിട്ടും അവരെങ്ങനെ സുപ്രീംകോടതി സര്‍വീസില്‍ പ്രവേശിച്ചു എന്ന് ഞാന്‍ ദില്ലി പോലിസിനോട് ആരാഞ്ഞിരുന്നതാണ്. ചീഫ് ജസ്റ്റിസ് പറഞ്ഞു.
Share it
Top