Sub Lead

പൗരത്വഭേദഗതി ബില്ല് രാജ്യത്തിന് അപമാനം: അഖിലേഷ് യാദവ്

രാജ്യത്തെ സാമ്പത്തിക രംഗം മെച്ചപ്പെടുത്താന്‍ കഴിയാത്ത, കര്‍ഷകരുടെ വേതനം വര്‍ധിപ്പിക്കാന്‍ കഴിയാത്ത, രാജ്യത്തെ പെണ്‍ക്കുട്ടികളെ സംരക്ഷിക്കാനുമാവാത്ത ഭരണകൂടം സമൂഹത്തെ വിഭജിക്കുകയാണെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

പൗരത്വഭേദഗതി ബില്ല് രാജ്യത്തിന് അപമാനം: അഖിലേഷ് യാദവ്
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരേ ശക്തമായി പ്രതികരിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബില്ല്് രാജ്യത്തിന് അപമാനമാണ്, അത് അംഗീകരിക്കാനാവില്ലെന്നും എന്തുവിലകൊടുത്തും അതിനെതിരെ നിലകൊള്ളുമെന്നും അഖിലേഷ് പറഞ്ഞു. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ബില്ലിനെതിരെ പ്രതികരിച്ചത്.

രാജ്യത്തെ സാമ്പത്തിക രംഗം മെച്ചപ്പെടുത്താന്‍ കഴിയാത്ത, കര്‍ഷകരുടെ വേതനം വര്‍ധിപ്പിക്കാന്‍ കഴിയാത്ത, രാജ്യത്തെ പെണ്‍ക്കുട്ടികളെ സംരക്ഷിക്കാനുമാവാത്ത ഭരണകൂടം സമൂഹത്തെ വിഭജിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരിക്കലും ഈ ബില്ലിനെ അനുവദിക്കാനാവില്ലെന്നും എതിരിടുമെന്നും എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.





Next Story

RELATED STORIES

Share it