പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് കേന്ദ്രമന്ത്രിസഭ പരിഗണിക്കും; ഈ മാസം പത്തിനു മുമ്പ് സഭയില്‍ അവതരിപ്പിക്കും

പൗരത്വ (ഭേദഗതി) ബില്‍ പാസാക്കിയെടുക്കുന്നതിന്‌ വരും ദിവസങ്ങളില്‍ സഭയില്‍ ഹാജരുണ്ടാവണമെന്ന് ബിജെപി തങ്ങളുടെ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി

പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് കേന്ദ്രമന്ത്രിസഭ പരിഗണിക്കും;  ഈ മാസം പത്തിനു മുമ്പ് സഭയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് കേന്ദ്രമന്ത്രിസഭ പരിഗണിക്കും.ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളല്ലാത്ത അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ബില്‍. കഴിഞ്ഞ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭ കടക്കാത്തതിനാല്‍ ബില്‍ ലാപ്‌സായിരുന്നു. രാജ്യസഭയില്‍ സമവായത്തിന് സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചേക്കും.

അതിനിടെ, പൗരത്വ (ഭേദഗതി) ബില്‍ പാസാക്കിയെടുക്കുന്നതിന്‌ വരും ദിവസങ്ങളില്‍ സഭയില്‍ ഹാജരുണ്ടാവണമെന്ന് ബിജെപി തങ്ങളുടെ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നിയമനിര്‍മ്മാണം പോലെ പ്രാധാന്യമുള്ളതാണെന്നെന്നാണ് ബിജെപി വാദം.

ബിജെപി എംപിമാരുടെ പ്രതിവാര യോഗത്തില്‍ സംസാരിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അടുത്തയാഴ്ച ബില്‍ പാര്‍ലമെന്റില്‍ വരാമെന്നും ഡിസംബര്‍ 10ന് മുമ്പ് ഇത് പാസാക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പ്രകടിപ്പിക്കുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിന് ബില്ലില്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനാല്‍ വീണ്ടും തയ്യാറാക്കിയ ബില്‍ കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അംഗീകരിക്കുമെന്ന് ഉന്നതതല വൃത്തങ്ങള്‍ അറിയിച്ചു.


RELATED STORIES

Share it
Top