Sub Lead

പൗരത്വ ഭേദഗതി നിയമം: പൂര്‍ത്തീകരിക്കപ്പെട്ടത് ഗാന്ധിജിയുടെ ആഗ്രഹമെന്ന് രാഷ്ട്രപതി

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ പാര്‍ലമന്റെിന്റെ ഇരുസഭകളും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ റദ്ദാക്കിയത് ചരിത്രപരമായ തീരുമാനമാണ്. രാഷ്ട്രപതി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം:  പൂര്‍ത്തീകരിക്കപ്പെട്ടത് ഗാന്ധിജിയുടെ ആഗ്രഹമെന്ന് രാഷ്ട്രപതി
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം(സിഎഎ) നടപ്പിലാക്കുന്നതിലൂടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആഗ്രഹമാണ് പൂര്‍ത്തീകരിക്കപ്പെട്ടതെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി.

പാര്‍ലമന്റെിന്റെ ഇരുസഭകളും പൗരത്വ ഭേദഗതി നിയമം പാസാക്കിയതില്‍ താന്‍ സന്തുഷ്ടനാണ്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ പാര്‍ലമന്റെിന്റെ ഇരുസഭകളും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ റദ്ദാക്കിയത് ചരിത്രപരമായ തീരുമാനമാണ്. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും തുല്യവികസനത്തിന് അത് വഴിയൊരുക്കിയെന്നും രാഷ്ട്രപതി പറഞ്ഞു.

ബാബരി ഭൂമി തര്‍ക്ക കേസിലെ സുപ്രീംകോടതി വിധിക്ക് ശേഷം രാജ്യത്തെ പൗരന്‍മാരുടെ ഭാഗത്തു നിന്നുണ്ടായ പക്വമായ പെരുമാറ്റം പ്രശംസനീയമാണെന്ന് രാഷ്ട്രപതി പറഞ്ഞു. പരസ്പര ചര്‍ച്ചകളും സംവാദങ്ങളും ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്ന കാഴ്ചപ്പാടാണ് സര്‍ക്കാറിനുള്ളത്. അതേസമയം, പ്രതിഷേധത്തിന്റെ പേരില്‍ നടക്കുന്ന ഏത് തരത്തിലുള്ള അക്രമവും സമൂഹത്തെയും രാജ്യത്തെയും ദുര്‍ബലമാക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

Next Story

RELATED STORIES

Share it