പൗരത്വ നിയമത്തിനെതിരേ പ്രതിഷേധം രൂക്ഷം; ജാമിയ മിലിയ സര്‍വകലാശാല അടച്ചു, പരീക്ഷകള്‍ മാറ്റി

പൗരത്വ ദേഭഗതി ബില്‍ രാജ്യത്തിന്റെ മതേതരത്വത്തെ ബലികഴിക്കുന്നതാണെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിയത്. നിയമം പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.

പൗരത്വ നിയമത്തിനെതിരേ പ്രതിഷേധം രൂക്ഷം; ജാമിയ മിലിയ സര്‍വകലാശാല അടച്ചു, പരീക്ഷകള്‍ മാറ്റി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധം രൂക്ഷമായ ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാല അടച്ചു. ഡിസംബര്‍ 16 മുതല്‍ ജനുവരി അഞ്ചുവരെയാണ് കാംപസ് അടച്ചത്. ഈ മാസം നടത്താനിരുന്ന സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവെച്ചതായും പുതിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 2020 ജനുവരി 6ന് സര്‍വകലാശാല വീണ്ടും തുറക്കും.

പൗരത്വ ദേഭഗതി ബില്‍ രാജ്യത്തിന്റെ മതേതരത്വത്തെ ബലികഴിക്കുന്നതാണെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിയത്. നിയമം പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.

പൗരത്വ ഭേദഗതിക്കെതിരെ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില്‍ പോലിസും വിദ്യാര്‍ഥികളും ഏറ്റുമുട്ടിയിരുന്നു. വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് സര്‍വകലാശാല കവാടത്തില്‍ പോലിസ് ബാരിക്കേഡ് വെച്ച് തടഞ്ഞതോടെയാണ് ഏറ്റുമുട്ടലുണ്ടലുണ്ടായത്. സര്‍വകലാശാലയുടെ അകത്തേക്ക് കണ്ണീര്‍വാതകം പ്രയോഗിച്ച പോലിസ് ലാത്തി വീശുകയും ചെയ്തതോടെ വിദ്യാര്‍ഥികള്‍ കല്ലേറ് നടത്തി. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തില്‍ 50ലധികം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

കാംപസിനുള്ളിലേക്ക് അതിക്രമിച്ച് കടന്ന പോലിസ് വിദ്യാര്‍ഥികളെ പുറത്തെത്തിക്കാനും ശ്രമിച്ചു.ശനിയാഴ്ചയും പ്രതിഷേധം ആരംഭിച്ചതോടെ കാംപസ് അടച്ചിടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. കാംപസിന് പുറത്ത് പോലിസ് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

RELATED STORIES

Share it
Top