വൈഗൂറുകളെ കൊല്ലാക്കൊല ചെയ്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം: പ്രമുഖ സംഗീതജ്ഞന്‍ ജയിലില്‍ കൊല്ലപ്പെട്ടെന്ന് തുര്‍ക്കി; നിഷേധിച്ച് ചൈന

നിരവധി തടങ്കല്‍ പാളയങ്ങളാണ് ഭരണകൂടം ഈ മേഖലയില്‍ സ്ഥാപിച്ചിട്ടുള്ളത്. പുനഃവിദ്യഭ്യാസ ക്യാംപുകളെന്ന പേരിലാണ് അതിഭീകരമായ മര്‍ദ്ദനമുറകള്‍ അരങ്ങേറുന്ന തടങ്കല്‍ പാളയങ്ങള്‍ ഭരണകൂടം സ്ഥാപിച്ചിട്ടുള്ളത്.തങ്ങളുടെ ഇഷ്ടത്തിനു വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ തടവുകാര്‍ നിരന്തരമായി നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയാണ് അവിടങ്ങളിലുള്ളത്.

വൈഗൂറുകളെ കൊല്ലാക്കൊല ചെയ്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം:  പ്രമുഖ സംഗീതജ്ഞന്‍ ജയിലില്‍ കൊല്ലപ്പെട്ടെന്ന് തുര്‍ക്കി;  നിഷേധിച്ച് ചൈന

ബെയ്ജിങ്: ചൈനയിലെ ദശലക്ഷണക്കിനു വരുന്ന ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരേ കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. മേഖലയില്‍ സാംസ്‌കാരിക വംശഹത്യയാണ് ഭരണകൂടം മുന്‍കൈ എടുത്ത് നടപ്പാക്കി വരുന്നത്.

തങ്ങളുടെ മതവിശ്വാസത്തെ തൂത്തെറിഞ്ഞ് കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തെ വൈഗൂറുകളിലേക്ക് നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്ന കിരാതമായ നടപടികളാണ് ഭരണകൂടം അനുവര്‍ത്തിക്കുന്നത്.സിന്‍ജിയാങിലെ മസ്ജിദുകളില്‍ ഭൂരിഭാഗവും ആളൊഴിഞ്ഞ നിലയിലാണ്.റമദാന്‍ മാസത്തില്‍ വ്രതമെടുക്കുന്നതും ഇസ്‌ലാമിക വിദ്യഭ്യാസം നേടുന്നതും കര്‍ശനമായി നിയന്ത്രിക്കപ്പെടുകയും നിരോധിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു.പാര്‍ട്ടി തന്നെ ഇസ്‌ലാമോഫോബിയ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. നിരവധി തടങ്കല്‍ പാളയങ്ങളാണ് ഭരണകൂടം ഈ മേഖലയില്‍ സ്ഥാപിച്ചിട്ടുള്ളത്. പുനഃവിദ്യഭ്യാസ ക്യാംപുകളെന്ന പേരിലാണ് അതിഭീകരമായ മര്‍ദ്ദനമുറകള്‍ അരങ്ങേറുന്ന തടങ്കല്‍ പാളയങ്ങള്‍ ഭരണകൂടം സ്ഥാപിച്ചിട്ടുള്ളത്.തങ്ങളുടെ ഇഷ്ടത്തിനു വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ തടവുകാര്‍ നിരന്തരമായി നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയാണ് അവിടങ്ങളിലുള്ളത്. അതിഭീകരമായ തടങ്കല്‍ പാളയങ്ങളിലെ മരണസംഖ്യ ഭീതിപ്പെടുത്തും വിധം വര്‍ധിച്ചിട്ടുണ്ട്.

വൈഗൂര്‍ മുസ്ലിം വിഭാഗത്തില്‍നിന്നുള്ള പ്രമുഖ കവിയും സംഗീതജ്ഞനുമായ അബ്ദര്‍റഹീം ഹെയിത്ത് ജയില്‍ പീഢനങ്ങള്‍ക്കിടെ കൊല്ലപ്പെട്ടെന്നാണ് ഒടുവില്‍ വരുന്ന റിപോര്‍ട്ടുകള്‍. എട്ടു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട 57കാരനായ കവി അബ്ദര്‍റഹീം ഹെയിത്ത് ജയില്‍വാസത്തിനിടെ ക്രൂരപീഡനമേറ്റ് കൊല്ലപ്പെട്ടതായി തുര്‍ക്കിയാണ് അറിയിച്ചത്. എന്നാല്‍, ആരോപണം നിഷേധിച്ച തുര്‍ക്കിയിലെ ചൈനീസ് എംബസി ഇദ്ദേഹം ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് അവകാശപ്പെട്ടത്.

ദേശീയ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ഫെബ്രുവരി പത്തിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈനീസ് റേഡിയോ ഇന്റര്‍നാഷണല്‍ വിളറിയ മുഖത്തോടെയുള്ള ഹെയിത്ത് 25 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടിരുന്നു.

RELATED STORIES

Share it
Top