Sub Lead

മൂന്നുകുട്ടികളാകാം ; കുടുംബാസൂത്രണ നയത്തില്‍ മാറ്റംവരുത്തി ചൈന

40 വര്‍ഷത്തോളമായി തുടര്‍ന്നുവന്ന 'ഒറ്റക്കുട്ടിനയം' 2016-ലാണ് ചൈന അവസാനിപ്പിച്ചത്. ലോകത്തെ ഏറ്റവും കര്‍ശനമായ കുടുംബാസൂത്രണ നയങ്ങളിലൊന്നായിരുന്നു ഇത്.

മൂന്നുകുട്ടികളാകാം ; കുടുംബാസൂത്രണ നയത്തില്‍ മാറ്റംവരുത്തി ചൈന
X

ബീജിങ്: കുടുംബാസൂത്രണ നയത്തില്‍ ഇളവു വരുത്തി ചൈന. ദമ്പതിമാര്‍ക്ക് മൂന്നുകുട്ടികള്‍ വരെയാകാമെന്നതാണ് പുതിയ നയമെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. രാജ്യത്തെ ജനങ്ങള്‍ക്ക് അതിവേഗം പ്രായമാകുന്നു എന്ന സെന്‍സസ് വിവര പ്രകാരമാണ് നയത്തില്‍ മാറ്റം വരുത്തുന്നത്.

40 വര്‍ഷത്തോളമായി തുടര്‍ന്നുവന്ന 'ഒറ്റക്കുട്ടിനയം' 2016-ലാണ് ചൈന അവസാനിപ്പിച്ചത്. ലോകത്തെ ഏറ്റവും കര്‍ശനമായ കുടുംബാസൂത്രണ നയങ്ങളിലൊന്നായിരുന്നു ഇത്. തൊഴിലെടുക്കുന്നവര്‍ക്ക് പ്രായമാവുകയും സാമ്പത്തിക സ്തംഭനവും നേരിട്ടതോടെയാണ് നയം മാറ്റാന്‍ ചൈന തീരുമാനിച്ചത്.

ജനസമൂഹത്തിന് പ്രായം ചെല്ലുന്നതിനോടുള്ള പ്രതികരണമെന്ന നിലയില്‍ ദമ്പതികള്‍ക്ക് മൂന്നുകുട്ടികളാകാം- തിങ്കളാഴ്ച പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ആഭിമുഖ്യത്തില്‍ നടന്ന പോളിറ്റ് ബ്യൂറോ ലീഡര്‍ഷിപ്പ് കമ്മിറ്റിയെ ഉദ്ധരിച്ച് സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു. കുട്ടികള്‍ ഉണ്ടാകുന്നതിനെ പ്രോൽസാഹിപ്പിക്കുന്ന നടപടികള്‍ ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ 2020-ല്‍ 1.20 കോടി കുട്ടികള്‍ മാത്രമാണ് ജനിച്ചത്. സമീപകാലത്തെ വളരെ കുറഞ്ഞ നിരക്കായിരുന്നു ഇതെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു.

1.3 ആണ് ചൈനയിലെ പ്രത്യുല്‍പാദന നിരക്ക്. ജനസംഖ്യയില്‍ സന്തുലിത നിലനിര്‍ത്താന്‍ ആവശ്യമായ പ്രത്യുല്‍പാദന നിരക്കിനെക്കാള്‍ വളരെ കുറവാണിത്. പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന സെന്‍സസിന്റെ വിവരങ്ങള്‍ കഴിഞ്ഞ മാസമാണ് പ്രസിദ്ധീകരിച്ചത്. 1960 മുതലുള്ളതില്‍ ഏറ്റവും സാവധാനത്തിലുള്ള വളര്‍ച്ചാനിരക്കാണ് ചൈനീസ് ജനസംഖ്യയിലുണ്ടാകുന്നതെന്നും സെന്‍സസ് കണക്കുകള്‍ പറയുന്നു.

Next Story

RELATED STORIES

Share it