Sub Lead

ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ പരിധിയില്‍: ചരിത്രവിധി സ്വാഗതാര്‍ഹമെന്ന് എസ് ഡിപിഐ

ബാബരി മസ്ജിദ് ഭൂമി ഉടമസ്ഥതാവകാശ തര്‍ക്കത്തില്‍ പുരാവസ്തു ഗവേഷണ വകുപ്പിന്റെ റിപോര്‍ട്ടുകളുടെ പ്രാമാണികത വിവരാവകാശ നിയമപ്രകാരം അറിയേണ്ടതുണ്ട്. കൂടാതെ ആ കേസില്‍ അഞ്ച് ജഡ്ജിമാര്‍ ഐക്യകണ്‌ഠ്യേനയാണോ ഒത്തുതീര്‍പ്പ് വിധി പ്രസ്താവിച്ചതെന്നതായിരിക്കണം ആദ്യമായി വിവരാവകാശ നിയമപ്രകാരം അറിയേണ്ടതെന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ പരിധിയില്‍: ചരിത്രവിധി സ്വാഗതാര്‍ഹമെന്ന് എസ് ഡിപിഐ
X

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഒരു പൊതു അധികാരിയാണെന്നും അദ്ദേഹത്തിന്റെ ഓഫിസ് വിവരാവകാശത്തിനു കീഴിലാണെന്നുമുള്ള സുപ്രിംകോടതിയുടെ ചരിത്രവിധിയെ സ്വാഗതം ചെയ്യുന്നതായി എസ് ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്. ഭരണഘടനാപരമായ ജനാധിപത്യത്തില്‍, ജഡ്ജിമാര്‍ നിയമത്തിന് അതീതരാവാന്‍ കഴിയില്ല'' എന്ന് കോടതി അസന്നിഗ്ധമായി വ്യക്തമാക്കുന്നു. സുപ്രധാനമായ ഈ വിധിക്കുവേണ്ടി പോരാടിയ വിവരാവകാശ പ്രവര്‍ത്തകന്‍ എസ് സി അഗര്‍വാളിനെ അദ്ദേഹം അഭിനന്ദിച്ചു. വിവരാവകാശ സംവിധാനം നിരീക്ഷണമായി ഉപയോഗിക്കരുതെന്നാണ് ജഡ്ജിമാര്‍ ഉന്നയിച്ച വളരെ പ്രധാനപ്പെട്ട ഒരു കാര്യം. പുരാതന കൊളോണിയല്‍ നിയമങ്ങള്‍ മുതല്‍ നിരവധി നിയമങ്ങള്‍ക്ക് മാറ്റം ആവശ്യമാണ്. രാഷ്ട്രീയപ്പാര്‍ട്ടികളെയും വിവരാവകാശ പരിധിയില്‍ കൊണ്ടുവരണമോ എന്ന ചര്‍ച്ച അനിവാര്യമായിരിക്കുന്നു. അഴിമതി നിറഞ്ഞ സര്‍ക്കാരും അഴിമതിക്കാരായ പ്രധാനമന്ത്രിയുടെ ഓഫിസും വിവരാവകാശ പരിധിയില്‍ വേണമോ എന്ന വലിയ ഒരു ചര്‍ച്ചയ്ക്കാണ് സുപ്രിംകോടതി വഴിതുറന്നിരിക്കുന്നത്. ബാബരി മസ്ജിദ് ഭൂമി ഉടമസ്ഥതാവകാശ തര്‍ക്കത്തില്‍ പുരാവസ്തു ഗവേഷണ വകുപ്പിന്റെ റിപോര്‍ട്ടുകളുടെ പ്രാമാണികത വിവരാവകാശ നിയമപ്രകാരം അറിയേണ്ടതുണ്ട്. കൂടാതെ ആ കേസില്‍ അഞ്ച് ജഡ്ജിമാര്‍ ഐക്യകണ്‌ഠ്യേനയാണോ ഒത്തുതീര്‍പ്പ് വിധി പ്രസ്താവിച്ചതെന്നതായിരിക്കണം ആദ്യമായി വിവരാവകാശ നിയമപ്രകാരം അറിയേണ്ടതെന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it