Sub Lead

ഗ്രാമീണര്‍ വെടിവച്ചില്ല, മാവോവാദികളെന്നതിനു തെളിവില്ല; ഛത്തീസ്ഗഡ് 'ഏറ്റുമുട്ടലി'ല്‍ സൈനികരെ കുറ്റപ്പെടുത്തി ജൂഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട്

സംഭവത്തില്‍ 2012 ജൂലൈ 11ന് അന്നത്തെ രമണ്‍ സിങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്

ഗ്രാമീണര്‍ വെടിവച്ചില്ല, മാവോവാദികളെന്നതിനു തെളിവില്ല;  ഛത്തീസ്ഗഡ് ഏറ്റുമുട്ടലില്‍ സൈനികരെ കുറ്റപ്പെടുത്തി  ജൂഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: 2012 ജൂണില്‍ ഛത്തീസ്ഗഢ് ബിജാപൂര്‍ ജില്ലയിലെ സര്‍ക്കിഗുഡയില്‍ പ്രായപൂര്‍ത്തിയാകാത്ത ആറുപേര്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സുരക്ഷാസേനയും വാദങ്ങള്‍ തള്ളി ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട്. ഗ്രാമീണര്‍ വെടിവച്ചില്ലെന്നും അവര്‍ മാവോയിസ്റ്റുകളാണെന്നതിന് തെളിവുകളൊന്നുമില്ലെന്നും ഗ്രാമവാസികളെ സമീപത്തുനിന്ന് ആക്രമിക്കുകയും കൊലപ്പെടുത്തുകയുമാണ് ചെയ്തതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മധ്യപ്രദേശ് ഹൈക്കോടതിയിലെ റിട്ട. ജഡ്ജി ജസ്റ്റിസ് വി കെ അഗര്‍വാളിന്റെ അധ്യക്ഷതയിലുള്ള കമ്മീഷന്‍ ഈ മാസം ആദ്യം സംസ്ഥാന സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മാത്രമല്ല, സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കുകയും ചെയ്തു. സംഭവത്തില്‍ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത് ക്രോസ് ഫയറിങിലാവാമെന്നും സേനയിലെ സഹപ്രവര്‍ത്തകരാവാം വെടിയുതിര്‍ത്തതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. രാത്രിയിലുണ്ടായ ഏറ്റുമുട്ടലിന് മണിക്കൂറുകള്‍ക്ക് ശേഷം ഒരാളെ രാവിലെ വെടിവച്ചതായും കണ്ടെത്തി.

മാവോവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 2012 ജൂണ്‍ 28ന് രാത്രിയാണ് സിആര്‍പിഎഫും ഛത്തീസ്ഗഢ് പോലിസും സംയുക്തമായി സില്‍ജറിലേക്ക് ഓപറേഷനു പുറപ്പെട്ടത്. രണ്ട് ടീമുകള്‍ ബസാഗുഡയില്‍ നിന്ന് പുറപ്പെട്ട് 3 കിലോമീറ്റര്‍ അകലെയുള്ള സാര്‍ക്കെഗുഡയില്‍ എത്തിയപ്പോള്‍ മാവോവാദികളുടെ യോഗം കണ്ടു. യോഗത്തില്‍ പങ്കെടുത്ത ഗ്രാമവാസികള്‍ വെടിയുതിര്‍ക്കുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചടിക്കുകയും ചെയ്‌തെന്നാണ് സുരക്ഷാ സേനയുടെ വാദം. എന്നാല്‍ ബീജ് പാണ്ഡം ഉല്‍സവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗമാണിതെന്നും സുരക്ഷാ സേന അവരെ വളയുകയും വെടിവയ്ക്കുകയുമായിരുന്നുവെന്നുമാണ് ഗ്രാമവാസികള്‍ ആരോപിക്കുന്നത്. ഇര്‍പ രമേശ് എന്നയാളെ പിറ്റേന്ന് രാവിലെ വീട്ടില്‍ നിന്നാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നും അവര്‍ ആരോപിച്ചു.

സംഭവത്തില്‍ 2012 ജൂലൈ 11ന് അന്നത്തെ രമണ്‍ സിങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍, ജസ്റ്റിസ് അഗര്‍വാള്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു: 'ഒരു റിപോര്‍ട്ട് ലഭിച്ചെന്നും അത് മന്ത്രിസഭയുടെ മുമ്പാകെ വയ്ക്കുമെന്നും അംഗീകരിക്കുകയാണെങ്കില്‍ വിധാന്‍ സഭയ്ക്കു മുമ്പാകെ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'രണ്ട് കക്ഷികളില്‍ നിന്നുമുള്ള സാക്ഷികളുടെ പ്രസ്താവനകളില്‍ പൊരുത്തക്കേടുകളും പോരായ്മകളുമുണ്ടെന്നും തെളിവുകളും സാഹചര്യങ്ങളും രേഖപ്പെടുത്തുകയും പരിഗണിക്കേണ്ടതുണ്ടെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യോഗത്തില്‍ മാവോവാദികള്‍ പങ്കെടുത്തിരുന്നോ എന്ന ചോദ്യത്തിന്,

അവര്‍ ഹാജരായിരുന്നുവെന്നോ യോഗത്തില്‍ പങ്കെടുത്തവരാണെന്നോ തൃപ്തികരമായ തെളിവുകളാല്‍ തെളിയിക്കപ്പെട്ടിട്ടില്ല. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍ സംഭവത്തില്‍. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള സംഭവത്തില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തവര്‍ നക്‌സലുകളാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല, കാരണം ഇക്കാര്യത്തില്‍ തൃപ്തികരമായ തെളിവുകളൊന്നുമില്ല. ഗ്രാമീണരാണ് ആദ്യം വെടിയുതിര്‍ത്തതെന്ന സുരക്ഷാ സേനയുടെ വാദം പച്ചക്കള്ളമാണെന്നും റിപോര്‍ട്ട് പറയുന്നു: 'സുരക്ഷാ സേനയുടെ വാദമനുസരിച്ച് യോഗത്തില്‍ പങ്കെടുത്തവരുടെ അംഗങ്ങളില്‍ നിന്ന് തുടക്കത്തില്‍ പ്രശ്‌നമുണ്ടായിരുന്നായിരുന്നു. ഇത് സത്യമല്ലെന്നും യോഗം നടന്നെന്ന് പറയപ്പെടുന്ന സ്ഥലത്തിന്റെ ദിശയില്‍ നിന്ന് പ്രശ്‌നങ്ങളൊന്നും കണ്ടില്ലെന്ന നേതാവ് ഡി ഐ ജി എസ് എലങ്കോയും സമ്മതിച്ചു. ഐ ജി എസ് എലങ്കോയുടെയും ഡെപ്യൂട്ടി കമാന്‍ഡന്റ് മനീഷ് ബര്‍മോളയുടെയും നിഗമനത്തില്‍ വെടിയുതിര്‍ത്തത് യോഗത്തിനെത്തിയ അംഗങ്ങള്‍ അല്ലെന്ന് വ്യക്തമാക്കുന്നു. കാരണം യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്ന് വെടിവയ്പ്പ് നടന്നിരുന്നുവെങ്കില്‍ പൂര്‍ണമായും സായുധധാരികളായ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രണ്ടുപേരും തിരിച്ചടിക്കുകയും സ്വയം പ്രതിരോധം. ഡിഐജി എസ് എലങ്കോയുടെയും മനീഷ് ബര്‍മോളയുടെയും പെരുമാറ്റം സാധാരണ മനുഷ്യരുടെ പെരുമാറ്റത്തിനും സ്വയം സംരക്ഷണത്തിനും സ്വയം പ്രതിരോധത്തിനും എതിരാണ്. 'സുരക്ഷാ സേനയ്ക്കു വിവരം കൈമാറിയവര്‍ അകലെ നിന്ന് സംശയാസ്പദമായ ശബ്ദം കേട്ടെന്ന് റിപോര്‍ട്ട് ചെയ്തപ്പോള്‍ 'പരിഭ്രാന്തി'യില്‍ തിരിച്ചടിച്ചതാവാം എന്നാണു പറയുന്നത്. അതിനാല്‍ നക്‌സലുകളുടെ സാന്നിധ്യം സംബന്ധിച്ച് സംശയമുണ്ടാവാം. ഇതോടെയാണ് സുരക്ഷാ സേനയിലെ അംഗങ്ങള്‍ വെടിവയ്പ് ആരംഭിച്ചത്.

നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും മരണപ്പെടുതയും ചെയ്തതായും റിപോര്‍ട്ടില്‍ പറയുന്നു. ഏറ്റുമുട്ടലില്‍ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റതായി സിആര്‍പിഎഫിനെയും സംസ്ഥാന പോലിസിനെ പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുരക്ഷാ സൈനികരുടെ മാനസികാരോഗ്യം വളര്‍ത്താന്‍ നടപടി വേണമെന്നും അദ്ദേഹം ശുപാര്‍ശ ചെയ്തു.




Next Story

RELATED STORIES

Share it