ചന്ദ്രന്‍ ഉണ്ണിത്താന്റെ മൃതദേഹം നാട്ടിലെത്തിച്ചു

രാവിലെ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ മൃതദേഹം ഏറ്റുവാങ്ങി. പന്തളത്ത് നിന്ന് കുരമ്പാലയിലേക്ക് കല്‍നട യാത്രയായി മൃതദേഹം കൊണ്ടുപോയി. . വന്‍പോലിസ് സന്നാഹം വിലാപയാത്രയ്ക്ക് അകമ്പടി സേവിക്കുന്നുണ്ട്. വൈകിട്ട് കുരമ്പാലയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

ചന്ദ്രന്‍ ഉണ്ണിത്താന്റെ മൃതദേഹം നാട്ടിലെത്തിച്ചു

പന്തളം: യുവതി പ്രവേശനം നടത്തിയതിനെതിരേ ശബരിമല കര്‍മസമിതി പന്തളത്ത് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ കല്ലേറിലില്‍ മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ മൃതദേഹംനാട്ടിലെത്തിച്ചു. സമാധാനപരമായി വിലാപയാത്ര നടത്താനാണ് തീരുമാനം. കനത്ത പോലിസ് സുരക്ഷയിലാണ് പന്തളവും പരിസരപ്രദേശങ്ങളും. രാവിലെ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ മൃതദേഹം ഏറ്റുവാങ്ങി. പന്തളത്ത് നിന്ന് കുരമ്പാലയിലേക്ക് കല്‍നട യാത്രയായി മൃതദേഹം കൊണ്ടുപോവുകയാണ്. വന്‍പോലിസ് സന്നാഹം വിലാപയാത്രയ്ക്ക് അകമ്പടി സേവിക്കുന്നുണ്ട്. വൈകിട്ട് കുരമ്പാലയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

പന്തളത്ത് ശബരിമല കര്‍മ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിനു നേരെ സിപിഎം പന്തളം ഏരിയാ കമ്മിറ്റി ഓഫീസിന് മുകളില്‍ നിന്നുണ്ടായ കല്ലേറിലാണ് ചന്ദ്രന് പരിക്കേറ്റത്. തലയില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10.30ഓടെ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം പന്തളത്ത് എത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വച്ചശേഷം വിലാപയാത്ര നടത്താനായിരുന്നു മുമ്പ് തീരുമാനിച്ചത്. എന്നാല്‍, സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ബിജെപി ജില്ലാനേതൃത്വം പൊതുദര്‍ശനം ഒഴിവാക്കുകയായിരുന്നു.RELATED STORIES

Share it
Top