Sub Lead

കേന്ദ്രത്തിന്റെ പ്രചാരണ സംവിധാനങ്ങള്‍ പ്രതിപക്ഷത്തെ ലക്ഷ്യമിടുന്നു; ലോക്‌സഭയില്‍ ബിജെപിയെ വിറപ്പിച്ച് വീണ്ടും മഹുവ മൊയിത്ര

കേന്ദ്രത്തിന്റെ പ്രചാരണ സംവിധാനങ്ങള്‍ പ്രതിപക്ഷത്തെ ലക്ഷ്യമിടുകയാണെന്നും കേന്ദ്രത്തിന്റെ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ രാജ്യദ്രോഹിയാക്കി മുദ്രകുത്തുകയാണെന്നും മഹുവ കുറ്റപ്പെടുത്തി.

കേന്ദ്രത്തിന്റെ പ്രചാരണ സംവിധാനങ്ങള്‍ പ്രതിപക്ഷത്തെ ലക്ഷ്യമിടുന്നു; ലോക്‌സഭയില്‍ ബിജെപിയെ വിറപ്പിച്ച് വീണ്ടും മഹുവ മൊയിത്ര
X

ന്യൂഡല്‍ഹി: ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ തന്നെ ബിജെപിയെ വിറപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര വീണ്ടും കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രംഗത്ത്. യുഎപിഎ നിയമ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് തൃണമൂല്‍ യുവ എംപി മോദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമഴിച്ചുവിട്ടത്. കേന്ദ്രത്തിന്റെ പ്രചാരണ സംവിധാനങ്ങള്‍ പ്രതിപക്ഷത്തെ ലക്ഷ്യമിടുകയാണെന്നും കേന്ദ്രത്തിന്റെ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ രാജ്യദ്രോഹിയാക്കി മുദ്രകുത്തുകയാണെന്നും മഹുവ കുറ്റപ്പെടുത്തി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയങ്ങളോട് വിയോജിക്കുമ്പോഴൊക്കെ പ്രതിപക്ഷത്തെ ദേശദ്രോഹികളായി മുദ്രകുത്തുകയാണ്.-മഹുവ തുറന്നടിച്ചു. പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് സര്‍ക്കാരിന് ട്രോള്‍ ആര്‍മിയുണ്ടെന്നും അവര്‍ പറഞ്ഞു.

സര്‍ക്കാറിനെ എതിര്‍ക്കുകയെന്നതിനര്‍ത്ഥം ദേശവിരുദ്ധരാവുകയെന്നല്ലെന്നും അവര്‍ തുറന്നടിച്ചു.യുഎപിഎ നിയമ ഭേദഗതി ബില്‍ ഫെഡറല്‍ സംവിധാനത്തെ കൊഞ്ഞനംകുത്തുന്നതാണ്. അത് ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമാണ്. സംസ്ഥാനങ്ങളില്‍ നിന്നും അധികാരം കവര്‍ന്നെടുക്കുന്നതാണ് യുഎപിഎ നിയമ ഭേദഗതി ബില്‍. അത് വ്യക്തികളെ കൃത്യമായ അന്വേഷണം ഇല്ലാതെ പോലും തീവ്രവാദികളായി മുദ്ര കുത്താന്‍ ലക്ഷ്യമിട്ടുളളതാണ്.

കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നവരെ ചില നിയമങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് വേട്ടയാടുകയാണെന്നും ദേശവിരുദ്ധരായി മുദ്രകുത്തപ്പെടുമോ എന്നു ഭയന്നാണ് പ്രതിപക്ഷം മുന്നോട്ടുപോവുന്നതെന്നും മഹുവ ആരോപിച്ചു. പ്രസ്താവനകള്‍ പിന്‍വലിക്കണമെന്ന ഭരണപക്ഷ ആവശ്യവും അവര്‍ ചെവി കൊണ്ടില്ല. ബിജെപി ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നടപടികളെ അക്കമിട്ട് നിരത്തി മഹുവ പാര്‍ലമെന്റില്‍ നടത്തിയ കന്നി പ്രസംഗം രാജ്യാന്തര ശ്രദ്ധനേടിയിരുന്നു.

Next Story

RELATED STORIES

Share it