Sub Lead

പുതുവല്‍സരാഘോഷങ്ങള്‍ നിയന്ത്രിക്കണം: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

പുതുവല്‍സരാഘോഷം സൂപ്പര്‍ സ്‌പ്രെഡര്‍ ആകാതിരിക്കണമെന്നും, അതിനായി കടുത്ത നിയന്ത്രണവും ജാഗ്രതയും വേണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

പുതുവല്‍സരാഘോഷങ്ങള്‍ നിയന്ത്രിക്കണം: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം
X

ന്യൂഡല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് രാജ്യത്ത് കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പുതുവല്‍സരാഘോഷം സൂപ്പര്‍ സ്‌പ്രെഡര്‍ ആകാതിരിക്കണമെന്നും, അതിനായി കടുത്ത നിയന്ത്രണവും ജാഗ്രതയും വേണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. അതിവേഗ കൊവിഡ് വൈറസ് രാജ്യത്ത് കണ്ടെത്തിയ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ നീട്ടി.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ രണ്ടുമാസമായി കൊവിഡ് വ്യാപനത്തില്‍ വളരെ കുറവുണ്ട്. കഴിഞ്ഞ 25 ദിവസമായി സംസ്ഥാനത്ത് 5000 ല്‍ താഴെ പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എങ്കിലും മുന്‍കരുതലുകള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ബ്രിട്ടനില്‍ പടരുന്ന ജനിതക വകഭേദം വന്ന കൊവിഡ് വൈറസ് രാജ്യത്ത് കണ്ടെത്തിയ സാഹചര്യത്തില്‍, ഇംഗ്ലണ്ടിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടി. ജനുവരി ഏഴു വരെയാണ് വിലക്ക് നീട്ടിയത്.

Next Story

RELATED STORIES

Share it