Sub Lead

ദീപിക പദുകോണ്‍ അഭിനയിച്ച പരസ്യം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ദീപിക പദുകോണിന്റേ ജെഎന്‍യു സന്ദര്‍ശനത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്‌കില്‍ ഇന്ത്യ പദ്ധതിയുടെ പ്രമോഷണല്‍ വീഡിയോയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

ദീപിക പദുകോണ്‍ അഭിനയിച്ച പരസ്യം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു
X

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഹിന്ദുത്വരുടെ ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചതിന് പ്രതികാരമായി ദീപിക പദുകോണ്‍ അഭിനയിച്ച പരസ്യ ചിത്രം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയ പരസ്യ ചിത്രമാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. ദീപിക പദുകോണിന്റേ ജെഎന്‍യു സന്ദര്‍ശനത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്‌കില്‍ ഇന്ത്യ പദ്ധതിയുടെ പ്രമോഷണല്‍ വീഡിയോയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

പ്രത്യേക കാരണമൊന്നും വിശദീകരിക്കാതെയാണ് സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയം ദീപികയെ വീഡിയോയില്‍ നിന്ന് മാറ്റുന്നതിന് തീരുമാനം എടുത്തതും. ആസിഡ് ആക്രമണ ഇരകളെക്കുറിച്ച് സംസാരിക്കുന്ന ഭാഗമായിരുന്നു ദീപികക്ക് വീഡിയോയില്‍ ഉണ്ടായിരുന്നത്. ഈ ഭാഗം പരിശോധിക്കുകയാണെന്നാണ് മന്ത്രാലയം നല്‍കിയിരുന്ന ഔദ്യോഗിക വിശദീകരണം.

Next Story

RELATED STORIES

Share it