പ്രതിപക്ഷ വേട്ടക്ക് കേന്ദ്രം ഇഡിയെ ഉപയോഗിക്കുന്നു: യൂത്ത് ലീഗ്
കോഴിക്കോട്: ഇ ഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബിജെപി സര്‍ക്കാര്‍ പ്രതിപക്ഷ വേട്ടക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ: വി കെ ഫൈസല്‍ ബാബു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരേ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ ഡല്‍ഹി പോലിസ് ജനാധിപത്യവിരുദ്ധമായാണ് കൈകാര്യം ചെയ്തത്.
രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ കസ്റ്റഡിയില്‍ വച്ചത് പ്രതിഷേധത്തെ കേന്ദ്രം ഭയക്കുന്നു എന്നതിന്റെ തെളിവാണ്. പാര്‍ലമെന്റിനകത്തും ജനകീയ വിഷയങ്ങളില്‍ പ്രതിക്ഷേധമുയര്‍ത്താന്‍ എം പി മാരെ അനുവദിക്കുന്നില്ല.
ലോക്‌സഭയിലും രാജ്യസഭയിലും എംപി മാരെ സസ്‌പെന്റ് ചെയ്തത് ഇതിന്റെ തെളിവാണ്. ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയത്തെ നിശബ്ദമാക്കാനുള്ള നീക്കമാണ് ഗാന്ധി കുടുംബത്തിനെതിരായ നീക്കം. ഈ നീക്കം വിജയിച്ചാല്‍ നാളെ ഇതാര്‍ക്കെതിരെയും ആവര്‍ത്തിക്കാം. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പ്രതിഷേധമുയര്‍ത്തണം. ബിജെപി നടത്തുന്ന അമിതാധികാര പ്രയോഗത്തിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രതിരോധത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
യുഎസിന്റെ ആളില്ലാ ചാരവിമാനം വീണ്ടും വെടിവച്ചിട്ടെന്ന് ഹൂതികള്‍; വീഡിയോ ...
16 Sep 2024 12:59 PM GMTരാഹുലിന്റെ നാവറുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്...
16 Sep 2024 12:47 PM GMTസ്കൂട്ടര്‍ അപകടത്തില്‍ മൂന്നു വയസ്സുകാരനടക്കം രണ്ട് മരണം
16 Sep 2024 11:54 AM GMTദക്ഷിണ കന്നഡയില്‍ നബിദിന റാലി തടയാന്‍ വിഎച്ച്പി ശ്രമം; സംഘര്‍ഷാവസ്ഥ
16 Sep 2024 11:50 AM GMTവാര്‍ത്താ ആക്രമണം തടയണം; മുഖ്യമന്ത്രിക്കെതിരേ ഡബ്ല്യുസിസി
16 Sep 2024 7:23 AM GMTട്രംപിനെതിരേ വീണ്ടും വധശ്രമം; എഫ് ബിഐ അന്വേഷിക്കുന്നു
16 Sep 2024 7:12 AM GMT