Sub Lead

അടൂര്‍ കരുവാറ്റപ്പള്ളിക്ക് സമീപം കാര്‍ കനാലില്‍ വീണു; മൂന്നു പേരെ രക്ഷപ്പെടുത്തി, നാലു പേര്‍ക്കായി തിരച്ചില്‍

ഉച്ചയോട് കൂടി റോഡില്‍നിന്നു വാഹനം കനാലിലേക്ക് മറിയുകയായിരുന്നു.

അടൂര്‍ കരുവാറ്റപ്പള്ളിക്ക് സമീപം കാര്‍ കനാലില്‍ വീണു; മൂന്നു പേരെ രക്ഷപ്പെടുത്തി, നാലു പേര്‍ക്കായി തിരച്ചില്‍
X
കൊല്ലം: അടൂര്‍ കരുവാറ്റപ്പള്ളിക്ക് സമീപം കാര്‍ കനാലില്‍ വീണു. കാറിലുണ്ടായിരുന്ന ഏഴു പേരില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി. നാലു പേരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഉച്ചയോട് കൂടി റോഡില്‍നിന്നു വാഹനം കനാലിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കനാലിലൂടെ കാര്‍ ഒഴുകി പാലത്തിന് അടിയിലേക്ക് പോയതിനാല്‍ കാറില്‍ വാതില്‍ തുറക്കാന്‍ പറ്റാത്ത സാഹചര്യമുണ്ട്. ഇത് രക്ഷാ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it