Sub Lead

ഇന്ത്യയില്‍നിന്നുള്ള യാത്ര വിമാന വിലക്ക് കാനഡ ഒരു മാസത്തേക്ക് കൂടി നീട്ടുന്നു

ഇത് സംബന്ധിച്ച പ്രഖ്യാപനം കനേഡിയന്‍ സര്‍ക്കാര്‍ ഉടന്‍ നടത്തുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍നിന്നുള്ള യാത്ര വിമാന വിലക്ക് കാനഡ ഒരു മാസത്തേക്ക് കൂടി നീട്ടുന്നു
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കാനഡ ഒരു മാസത്തേക്ക് കൂടി നീട്ടുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം കനേഡിയന്‍ സര്‍ക്കാര്‍ ഉടന്‍ നടത്തുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ തീരുമാനം ഇന്ത്യന്‍ സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നതിനു പിന്നാലെ ഏപ്രില്‍ 22 മുതലാണ് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ഒരു മാസത്തേക്കാണ് ആദ്യം പ്രഖ്യാപിച്ചതെങ്കിലും ഇന്ത്യയില്‍ കേസുകള്‍ കുറയാത്തതിനെ തുടര്‍ന്ന് വീണ്ടുമൊരു 30 ദിവസത്തേക്ക് നീട്ടുകയായിരുന്നു. ഇനി വീണ്ടും ഒരു മാസത്തേക്ക് നീട്ടനാണ് കനേഡിയന്‍ സര്‍ക്കാരിന്റെ തീരുമാനമെന്നാണ് റിപോര്‍ട്ടുകള്‍.

കൊറോണ വൈറസിന്റെ ഡെല്‍റ്റ വേരിയന്റിലെ നിരവധി കേസുകള്‍ കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നുള്ള വിലക്കേര്‍പ്പെടുത്തിയത്. കാനഡയിലേക്ക് കേസുകള്‍ കൂടുന്നതും അപകടസാധ്യത വര്‍ദ്ധിക്കുന്നതിനാലും ഇവിടെ നിന്നുള്ള വിമാനങ്ങള്‍ എത്രയും വേഗം നിരോധിക്കണമെന്ന് പ്രവിശ്യാ സര്‍ക്കാരുകളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

നേരത്തേ സമാനതരത്തില്‍ യുഎഇയും ഇന്ത്യയില്‍നിന്നുള്ളവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വിലക്ക് പിന്‍വലിച്ചിരുന്നു. ഈ മാസം 23 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാം.


Next Story

RELATED STORIES

Share it