Sub Lead

കാർഷിക നിയമങ്ങൾ റദ്ദാക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് കർഷകർ

കർഷക സംഘടനകളുടെ ഇടയിലെ ഐക്യം തകർക്കുവാൻ ഭിന്നിപ്പിന്റെ രാഷ്ട്രീയം കേന്ദ്രം കളിക്കുകയാണ്, പക്ഷേ അത് നടക്കില്ല

കാർഷിക നിയമങ്ങൾ റദ്ദാക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് കർഷകർ
X

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്രസർക്കാർ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ദേശീയ തലസ്ഥാനത്തെ മറ്റ് റോഡുകൾ തടയുമെന്ന് കർഷകർ മുന്നറിയിപ്പു നൽകി.

കർഷക സംഘടനകളുടെ ഇടയിലെ ഐക്യം തകർക്കുവാൻ ഭിന്നിപ്പിന്റെ രാഷ്ട്രീയം കേന്ദ്രം കളിക്കുകയാണ്, പക്ഷേ അത് നടക്കില്ലെന്ന് കർഷക നേതാവ് ദർശൻ പാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുന്നതുവരെ പ്രതിഷേധിക്കുന്ന കർഷകർ പ്രക്ഷോഭം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്രം പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം. പുതിയ നിയമങ്ങൾ കേന്ദ്രം പിൻവലിച്ചില്ലെങ്കിൽ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് മറ്റൊരു കർഷക നേതാവ് ഗുർനം സിങ് ചഡോണി പറഞ്ഞു.

Next Story

RELATED STORIES

Share it