Sub Lead

'ഒരൊറ്റ മുസ്‌ലിം പള്ളിയുണ്ടാവില്ല'; മിഠായിത്തെരുവിലെ കലാപാഹ്വാനം, 19 ആര്‍എസ്എസ്സുകാര്‍ റിമാന്റില്‍

മിഠായിത്തെരുവിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്ര കോംപൗണ്ടിലെ വിഎച്ച്പി ഓഫിസില്‍ നിന്ന് ആയുധ ശേഖരം പിടിച്ചെടുത്തതിന്റെയും വ്യാപാരികളുടെ കടകള്‍ ആക്രമിച്ചതിന്റെയും കലാപത്തിന് ആഹ്വാനം നടത്തിയതിന്റെയും പേരിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.

ഒരൊറ്റ മുസ്‌ലിം പള്ളിയുണ്ടാവില്ല;   മിഠായിത്തെരുവിലെ കലാപാഹ്വാനം, 19 ആര്‍എസ്എസ്സുകാര്‍ റിമാന്റില്‍
X

കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ സംഘപരിവാര്‍ ആഹ്വാനംചെയ്ത ഹര്‍ത്താലിന്റെ മറവില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ സംഘര്‍ഷം സൃഷ്ടിച്ച 19 ആര്‍എസ്എസ്സുകാരെ റിമാന്റ് ചെയ്തു. മിഠായിത്തെരുവിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്ര കോംപൗണ്ടിലെ വിഎച്ച്പി ഓഫിസില്‍ നിന്ന് ആയുധ ശേഖരം പിടിച്ചെടുത്തതിന്റെയും വ്യാപാരികളുടെ കടകള്‍ ആക്രമിച്ചതിന്റെയും കലാപത്തിന് ആഹ്വാനം നടത്തിയതിന്റെയും പേരിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഹര്‍ത്താലിന്റെ മറവില്‍ മിഠായിത്തെരുവില്‍ വര്‍ഗീയ കലാപം അഴിച്ചുവിടാന്‍ സംഘപരിവാരം ആസൂത്രിത നീക്കം നടത്തിയതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. മിഠായിത്തെരുവില്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടശേഷം സംഘടിച്ചെത്തിയ സംഘപരിവാര പ്രവര്‍ത്തകരാണ് മുസ്്‌ലിം സമുദായത്തിനെതിരേ കൊലവിളി നടത്തിയത്. ഒരൊറ്റ മുസ്്‌ലിമും ഒരൊറ്റ മുസ്്‌ലിം പള്ളിയും ഇവിടെ ഉണ്ടാവില്ല, എല്ലാ പള്ളികളും പൊളിക്കും എന്നിങ്ങനെയായിരുന്നു സംഘപരിവാറിന്റെ വെല്ലുവിളി. പോലിസിനെയും മാധ്യമങ്ങളെയും സാക്ഷിയാക്കിയായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. അതേസമയം, മിഠായിത്തെരുവില്‍ സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് പോലിസ് അറിയിച്ചു. ഗണപതി മാരിയമ്മന്‍ ക്ഷേത്ര കോംപൗണ്ടിലെ വിഎച്ച്പി ഓഫിസില്‍നിന്നാണ് ആയുധ ശേഖരം വ്യാഴാഴ്ച പോലിസ് പിടിച്ചെടുത്തിരുന്നത്. കൊടുവാള്‍, ദണ്ഡ, കുപ്പികള്‍ എന്നിവയാണ് പോലിസ് കണ്ടെത്തിയത്.

ബജ്‌റങ്ദള്‍ ജില്ലാ കാര്യാലയവും ക്ഷേത്ര കോംപൗണ്ടില്‍ത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അക്രമം അഴിച്ചുവിടുന്നതിന് കൃത്യമായ ആസൂത്രണമുണ്ടായിട്ടും സംഘപരിവാര്‍ നേതാക്കന്‍മാരെയൊന്നും പോലിസ് അറസ്റ്റുചെയ്തിട്ടില്ല. ഹര്‍ത്താല്‍ ദിനത്തില്‍ മിഠായിത്തെരുവില്‍ കടകള്‍ക്ക് നേരെ ആക്രമണം നടത്തിയ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്ഷേത്രത്തില്‍ അഭയം തേടിയിരുന്നു. ഇവരെ പിടികൂടിയതിന് ശേഷം നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലെ വിഎച്ച്പി ജില്ലാ ഓഫിസില്‍ സൂക്ഷിച്ച ആയുധ ശേഖരം കണ്ടെത്തിയത്. സംഘപരിവാര്‍ ഹര്‍ത്താലിനെ അവഗണിച്ച് മിഠായിത്തെരുവില്‍ കടകള്‍ തുറന്ന് വ്യാപാരികള്‍ പ്രതിഷേധിച്ചതോടെയാണ് സംഘപരിവാരം അക്രമം അഴിച്ചുവിട്ടത്. ക്ഷേത്രത്തില്‍ ആയുധം സൂക്ഷിച്ചിരുന്നതായി ബിജെപി മുഖപത്രമായ ജന്‍മഭൂമിയും സ്ഥിരീകരിക്കുന്നുണ്ട്. ക്ഷേത്രത്തില്‍ നിത്യോപയോഗത്തിന് സൂക്ഷിച്ച കൊടുവാള്‍, തേങ്ങ പൊതിക്കാനുപയോഗിച്ചിരുന്ന കമ്പിപ്പാര എന്നിവയാണ് പിടിച്ചെടുത്തതിനെയാണ് ആയുധശേഖരമെന്ന് പ്രചരിപ്പിക്കുന്നതെന്നായിരുന്നു ജന്‍മഭൂമിയുടെ വിശദീകരണം.




Next Story

RELATED STORIES

Share it