Sub Lead

പൗരത്വ ബില്ലില്‍ പ്രതിഷേധം; അസമീസ് നടന്‍ രവി ശര്‍മ ബിജെപി വിട്ടു

പൗരത്വ ബില്ലില്‍ പ്രതിഷേധം; അസമീസ് നടന്‍ രവി ശര്‍മ ബിജെപി വിട്ടു
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ല് പാസാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രമുഖ അസമീസ് നടനും ഗായകനുമായ രവി ശര്‍മ ബിജെപിയില്‍ നിന്ന് രാജിവച്ചു. ബില്ലിനെതിരേ അസമില്‍ വ്യാപകപ്രതിഷേധം ഉയരുന്നിതിനിടെയാണ് രാജിപ്രഖ്യാപനം. ബില്ലിനെതിരേ പ്രതിഷേധിക്കുന്ന ഓള്‍ അസം സ്റ്റുഡന്റ് യൂനിയന്(എ എഎസ്‌യു) പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും പ്രക്ഷോഭക്കാര്‍ക്കൊപ്പം താനുണ്ടാവുമെന്നും രവി ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പൗരത്വഭേദഗതി ബില്ലിനെതിരായ തന്റെ നിലപാട് നേരത്തേ വ്യക്തമാക്കിയിരുന്നെന്നും എതിര്‍പ്പ് തുടരുമെന്നും താന്‍ എന്നും അസമിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it