Sub Lead

'നന്നായി ഉന്നം പിടിക്കൂ; ഒരാളെയെങ്കിലും വെടിവച്ചിടൂ..' പ്രക്ഷോഭകരെ കൊല്ലാന്‍ പറഞ്ഞ ഇന്‍സ്‌പെക്ടറെ ചുമതലയില്‍ നിന്ന് നീക്കി

ശാന്താറാമിന്റേതായി പുറത്തു വന്ന വീഡിയോ സംഭാഷണത്തെ കുറിച്ച് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതായും സിറ്റി പോലിസ് കമ്മീഷണര്‍ ഡോ.ഹര്‍ഷ അറിയിച്ചു. മംഗളൂരുവില്‍ പൗരത്വ ബില്ലിനെതിരായ പ്രതിഷേധക്കാര്‍ക്കു നേരെ നടന്ന പോലിസ് വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ചിരുന്നു.

നന്നായി ഉന്നം പിടിക്കൂ; ഒരാളെയെങ്കിലും വെടിവച്ചിടൂ..  പ്രക്ഷോഭകരെ കൊല്ലാന്‍ പറഞ്ഞ ഇന്‍സ്‌പെക്ടറെ ചുമതലയില്‍ നിന്ന് നീക്കി
X

-പി സി അബ്ദുല്ല

മംഗളൂരു: ഇക്കഴിഞ്ഞ വ്യാഴാഴ്ച മംഗളൂരു ജന്ദറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ആക്രോശിച്ച കാദ്രി പോലിസ് ഇന്‍സ്പക്ടര്‍ ശാന്താറാം കുന്ദറിനെ സ്‌റ്റേഷന്‍ ചുമതലയില്‍ നിന്ന് നീക്കി. 'വെടിവയ്പില്‍ ഒരുത്തനും മരിച്ചില്ലേ. നന്നായി ഉന്നം പിടിച്ച് ഒരാളെയെങ്കിലും വെടിവച്ചിടൂ' എന്ന് ശാന്താറാം പോലിസുകാരോട് പറയുന്നതിന്റെ വീഡിയോ പുറത്തു വന്നതിനു പിന്നാലെയാണ് ഇയാളെ മംഗളൂരു ഈസ്റ്റ് കാദ്രി പോലിസ് സ്‌റ്റേഷന്റെ ചുമതലയില്‍ നിന്ന് നീക്കിയത്.

ശാന്താറാമിന്റേതായി പുറത്തു വന്ന വീഡിയോ സംഭാഷണത്തെ കുറിച്ച് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതായും സിറ്റി പോലിസ് കമ്മീഷണര്‍ ഡോ.ഹര്‍ഷ അറിയിച്ചു. മംഗളൂരുവില്‍ പൗരത്വ ബില്ലിനെതിരായ പ്രതിഷേധക്കാര്‍ക്കു നേരെ നടന്ന പോലിസ് വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ചിരുന്നു.

ബന്തര്‍ മേഖലയില്‍ വീടുകളുടെ ഉമ്മറത്തും മട്ടുപ്പാവുകളിലും നിന്നവര്‍ക്ക് നേരെ പോലിസ് വെടിയുതിര്‍ക്കുന്നതിനിടെ ഇനിയും ഒരെണ്ണം പോലും വീണില്ലല്ലോ നന്നായി ഉന്നം പിടിക്കൂ എന്ന് കോണ്‍സ്റ്റബിളിനോട് ശാന്താറാം ആക്രോശിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നത്.

2017 ലാണ് ശാന്താറാം സ്ഥാനക്കയറ്റം നേടി മംഗളൂരു ഈസ്റ്റ് പോലിസ് ഇന്‍സ്‌പെക്ടറായത്. 2003 ബാച്ചുകാരനായ ഇയാള്‍ കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരുകളുടെ പ്രീതി പിടിച്ചു പറ്റിയ പോലിസ് മേധാവിയായിരുന്നു. ശാന്താറാമിന്റെ നേതൃത്വത്തില്‍ നടന്ന പല പോലിസ് നടപടികളും വിവാദമായെങ്കിലും ദക്ഷിണ കന്നഡയിലെ ബിജെപി നേതാക്കളുമായുള്ള അടുത്ത ബന്ധം ഇയാളെ തുണച്ചു.

മടിക്കേരിയില്‍ പ്രബേഷനറി എസ്‌ഐ സര്‍വീസ് ആരംഭിച്ച നാളില്‍ തന്നെ ശാന്താറാമിലെ മുസ്‌ലിം വിരോധം മറനീങ്ങിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. മൈസൂര്‍ ദേവരാജ് സ്‌റ്റേഷന്‍, മാണ്ഡ്യ അലാഗൂര്‍, മടിക്കേരി റൂറല്‍ ഇന്‍സ്പക്ടര്‍, തുംകൂര്‍, കുടക് ജില്ലാ ഇന്റലിജന്‍സ് ഓഫിസര്‍ എന്നീ ചുമതലകള്‍ വഹിച്ച ശേഷമാണ് മംഗളൂരുവിലെത്തിയത്.

പ്രമോദ് മുത്താലിക്കിന്റെ തീവ്ര ഹിന്ദുത്വ സംഘടനയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മംഗളൂരുവിലെ മസാജ് പാര്‍ലറുകളിലും മറ്റും നിരന്തരം റെയ്ഡുകല്‍ നടത്തി ശാന്താറാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 2016ല്‍ മുഖ്യമന്ത്രിയുടെ പോലിസ് മെഡലും നേടി.

Next Story

RELATED STORIES

Share it