Sub Lead

ബുള്ളി ബായ് കേസ്: ഒരു സമുദായത്തിലെ സ്ത്രീകളെ അപമാനിക്കുന്ന പ്രവൃത്തി; പ്രതിക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി

ഒരു പ്രത്യേക സമൂഹത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ പ്രശസ്തരായ സെലിബ്രിറ്റികളും അടക്കമുള്ളവരെ ലക്ഷ്യമിടുന്ന 'ബുള്ളി ബായ്' ആപ്പ് സൃഷ്ടിച്ചത് നീരജ് ബിഷ്‌ണോയി ആണെന്ന് വെളിപ്പെടുത്തുന്ന വസ്തുതകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

ബുള്ളി ബായ് കേസ്: ഒരു സമുദായത്തിലെ സ്ത്രീകളെ അപമാനിക്കുന്ന പ്രവൃത്തി; പ്രതിക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി
X

ന്യൂഡല്‍ഹി: നൂറിലധികം മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ അപകീര്‍ത്തികരമായ തരത്തിലുള്ള പരാമര്‍ശങ്ങള്‍ക്കൊപ്പം പങ്കുവച്ചുകൊണ്ട് വെബ്‌സൈറ്റ് നിര്‍മിച്ചെന്ന കേസില്‍ അറസ്റ്റിലായ എഞ്ചിനീയറിങ്് വിദ്യാര്‍ഥി നീരജ് ബിഷ്‌ണോയിക്ക് ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചു. ഇയാളുടെ പ്രവൃത്തി ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീകളുടെ അന്തസ്സിനും സമൂഹത്തിന്റെ സാമുദായിക സൗഹാര്‍ദ്ദത്തിനും അവഹേളനമാണെന്നും 21 കാരനായ ബിഷ്‌ണോയിക്ക് ജാമ്യം നിഷേധിച്ച ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഡോ. പങ്കജ് ശര്‍മ്മ പറഞ്ഞു.

ഒരു പ്രത്യേക സമൂഹത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ പ്രശസ്തരായ സെലിബ്രിറ്റികളും അടക്കമുള്ളവരെ ലക്ഷ്യമിടുന്ന 'ബുള്ളി ബായ്' ആപ്പ് സൃഷ്ടിച്ചത് നീരജ് ബിഷ്‌ണോയി ആണെന്ന് വെളിപ്പെടുത്തുന്ന വസ്തുതകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഇത് ആ സ്ത്രീകളെ അപമാനിക്കുകയും വസ്തുവല്‍ക്കരിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണെന്നും കോടതി നിരീക്ഷിച്ചു.

'ഈ സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കവും സാമുദായിക പരാമര്‍ശങ്ങളുള്ള അപകീര്‍ത്തികരമായ വസ്തുക്കളും അടങ്ങിയ ഒരു അപകീര്‍ത്തികരമായ പ്രചാരണം ഈ ആപ്പിലൂടെ പ്രതികള്‍ നടത്തുന്നു. പ്രതികളുടെ പ്രവൃത്തി പ്രത്യക്ഷത്തില്‍ ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീകളുടെ അന്തസ്സിനെ അവഹേളിക്കുന്നതും സാമുദായിക സൗഹാര്‍ദ്ദത്തിനെതിരുമാണ്,' കോടതി പറഞ്ഞു.

അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പോലിസ് തെളിവുകള്‍ ശേഖരിക്കുകയും ഈ 'നിന്ദ്യമായ പ്രവൃത്തി'യില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ തിരിച്ചറിയുകയും ചെയ്യുന്ന പ്രക്രിയ തുടരുകയാണെന്നും കോടതി നിരീക്ഷിച്ചു.

തെളിവുകള്‍ക്കായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിശകലനം ചെയ്യുന്നുണ്ടെന്നും രാജ്യത്തെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഒന്നിലധികം കേസുകളില്‍ ബിഷ്‌ണോയിക്ക് പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി പോലീസ് ബിഷ്‌ണോയിയുടെ ജാമ്യത്തെ എതിര്‍ത്തിരുന്നു.

Next Story

RELATED STORIES

Share it