Sub Lead

ബുലന്ദ്ശഹര്‍ സംഘര്‍ഷം: പശുവിനെ കൊലപ്പെടുത്തിയ ഏഴു പേര്‍ക്കെതിരേ എന്‍എസ്എ ചുമത്തി

കഴിഞ്ഞ മാസം ബുലന്ദ്ശഹറിലെ സിയാന തെഹ്‌സിലില്‍ പശുവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അറസ്റ്റിലായ ഏഴു പേര്‍ക്കെതിരേ ഉത്തര്‍ പ്രദേശ് പോലിസ് ദേശീയ സുരാക്ഷാ നിയമം (എന്‍എസ്എ) ചുമത്തി.

ബുലന്ദ്ശഹര്‍ സംഘര്‍ഷം:  പശുവിനെ കൊലപ്പെടുത്തിയ  ഏഴു പേര്‍ക്കെതിരേ എന്‍എസ്എ ചുമത്തി
X
ലക്‌നോ: കഴിഞ്ഞ മാസം ബുലന്ദ്ശഹറിലെ സിയാന തെഹ്‌സിലില്‍ പശുവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അറസ്റ്റിലായ ഏഴു പേര്‍ക്കെതിരേ ഉത്തര്‍ പ്രദേശ് പോലിസ് ദേശീയ സുരാക്ഷാ നിയമം (എന്‍എസ്എ) ചുമത്തി. കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് സിയാനയിലെ മഹാവ് ഗ്രാമത്തിന് പ്രാന്തപ്രദേശത്തുള്ള പാടത്ത് കശാപ്പ് ചെയ്ത കന്നുകാലികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

പിന്നാലെ പശുവിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് അക്രമാസക്തരായ ജനക്കൂട്ടം ചിംഗ്രാവതി പോലിസ് പോസ്റ്റ് ആക്രമിച്ചിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങും പ്രദേശവാസിയായ 20കാരന്‍ സുമിത് കുമാറും വെടിയേറ്റു മരിച്ചിരുന്നു.

സംഭവത്തില്‍ രണ്ടു വ്യത്യസ്ഥ എഫ്‌ഐറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 80 പേര്‍ക്കെതിരേയും മറ്റൊന്ന് പശുഹത്യയുമായി ബന്ധപ്പെട്ടുമാണ്.

Next Story

RELATED STORIES

Share it