Top

You Searched For "Bulandshahr violence"

ബുലന്ദ്ശഹര്‍ കലാപക്കേസിലെ പ്രതികള്‍ക്ക് ജയ്ശ്രീറാം വിളിച്ച് പൂമാലയിട്ട് സ്വീകരണം

25 Aug 2019 1:55 PM GMT
ജില്ലാ ജയിലില്‍ നിന്ന് ശനിയാഴ്ച്ച പുറത്തിറങ്ങിയ പ്രധാന പ്രതികളായ ശിഖര്‍ അഗര്‍വാള്‍, ജീതു ഫൗജി എന്നിവരെയാണ് സംഘപരിവാര പ്രവര്‍ത്തകര്‍ പൂമാലയിട്ട് സ്വീകരിച്ചത്.

ബുലന്ദ്ഷഹർ കലാപം; പ്രതികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി

29 Jun 2019 3:57 PM GMT
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്താൻ അനുമതി നൽകി. നിലവിൽ പ്രതികളെല്ലാവരും ജയിലിലാണ്.

ബുലന്ദ്ഷഹര്‍ കലാപം: 38 പ്രതികള്‍ക്കെതിരായ രാജ്യദ്രോഹക്കേസ് ഒഴിവാക്കിയതായി പ്രതിഭാഗം അഭിഭാഷകന്‍

6 March 2019 4:20 AM GMT
സര്‍ക്കാരിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബുലന്ദ്ഷഹര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാജ്യദ്രോഹവകുപ്പ് ചുമത്താന്‍ വിസമ്മതിച്ചത്.

സുബോധ്കുമാര്‍ സിങ് വധം: 35 പ്രതികളില്‍ കൊലക്കുറ്റം അഞ്ചുപേര്‍ക്കെതിരേ മാത്രം

3 March 2019 6:51 AM GMT
ലക്‌നോ: ഗോഹത്യ ആരോപിച്ച് ബുലന്ദ്ശഹറില്‍ ഹിന്ദുത്വര്‍ നടത്തിയ കലാപം നിയന്ത്രിക്കാനെത്തിയ പോലിസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങിനെ കൊലപ്പെടുത്തിയ സംഭവത...

ബുലന്ദ് ഷഹര്‍ കലാപം: കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടറുടെ ഫോണ്‍ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു

27 Jan 2019 9:48 AM GMT
സംഭവം നടന്ന രണ്ട് മാസത്തിന് ശേഷം പ്രതി പ്രശാന്ത് നട്ടിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പോലിസ് ഓഫിസര്‍ സുബോധ് കുമാര്‍ സിങിന്റെ സിയുജി(ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ്) മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.

ബുലന്ദ് ശഹറിലെ ആസൂത്രിത സംഘപരിവാര കലാപം

22 Jan 2019 2:59 PM GMT
-പോലീസ് ഇന്‍സ്‌പെക്ടറെ വധിച്ചത് എറിഞ്ഞും വെട്ടിയും വെടിവച്ചും -പശുവിനെ കൊന്നെന്നു ആരോപിച്ചാണ് കലാപം

ബുലന്ദ്ശഹര്‍ സംഘര്‍ഷം: പശുവിനെ കൊലപ്പെടുത്തിയ ഏഴു പേര്‍ക്കെതിരേ എന്‍എസ്എ ചുമത്തി

14 Jan 2019 1:28 PM GMT
കഴിഞ്ഞ മാസം ബുലന്ദ്ശഹറിലെ സിയാന തെഹ്‌സിലില്‍ പശുവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അറസ്റ്റിലായ ഏഴു പേര്‍ക്കെതിരേ ഉത്തര്‍ പ്രദേശ് പോലിസ് ദേശീയ സുരാക്ഷാ നിയമം (എന്‍എസ്എ) ചുമത്തി.

ബുലന്ദ്ശഹറില്‍ മുസ്്‌ലിംകള്‍ കുട്ടികളെ സ്‌കൂളിലയക്കാന്‍ പോലും ഭയപ്പെടുന്നു

31 Dec 2018 2:18 PM GMT
പ്രദേശത്ത് ഇപ്പോഴും സമാധാനാന്തരീക്ഷമില്ലെന്ന് ഡല്‍ഹി പ്രസ്‌ക്ലബ് ഓഫ് ഇന്ത്യയില്‍ വസ്തുതാന്വേഷണ റിപോര്‍ട്ട് പ്രകാശനം ചെയ്ത ശേഷം എന്‍സിഎച്ച്ആര്‍ഒ സംഘം പറഞ്ഞു.

സുബോധ് സിംഗിനെ കൊലപ്പെടുത്തിയത് ക്രൂരമായി; വെടിയുതിര്‍ക്കും മുമ്പ് കോടാലികൊണ്ട് വിരലറുത്തു, തലയ്ക്ക് വെട്ടി

28 Dec 2018 4:08 PM GMT
ലൈസന്‍സുള്ള തോക്കുകൊണ്ടായിരുന്നു സുബോധ് കുമാര്‍ സിംഗിനെ വെടിവച്ചതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. പൊലിസ് എത്തിയ ജീപ്പ് കത്തിക്കാനും ആള്‍ക്കൂട്ടം ശ്രമിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സുബോധ്കുമാര്‍ വധം: ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍; കുറ്റം സമ്മതിച്ചെന്ന് പോലിസ്

28 Dec 2018 4:45 AM GMT
പ്രശാന്ത് നാട്ട് എന്നയാളെയാണ് ഇന്നലെ നോയിഡയ്ക്കു സമീപത്തുനിന്ന് പ്രത്യേകാന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സുബോധ് കുമാറിനെ വെടിവച്ചത് താനാണെന്നു ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പോലിസ് പറഞ്ഞു.

വളച്ചൊടിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളുടെ ആത്മാവ് വെളിപ്പെടുന്നു

15 Dec 2018 8:27 AM GMT
വസ്തുതകളില്‍ വാസ്തവം നടത്തുന്ന രാസപരിശോധന: ഇന്‍ക്വസ്റ്റ്.

പിതാവ് ഞങ്ങളെ നല്ല മനുഷ്യരാവാന്‍ പഠിപ്പിച്ചു; ഹിന്ദുത്വര്‍ കൊലപ്പെടുത്തിയ പോലിസ് ഉദ്യോഗസ്ഥന്റെ മകന്‍

4 Dec 2018 9:26 AM GMT
ഞങ്ങള്‍ നല്ല മനുഷ്യരായി വളരണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. മതത്തിന്റെ പേരില്‍ അക്രമം നടത്തരുതെന്ന് അദ്ദേഹം എപ്പോഴും ഉപദേശിക്കുമായിരുന്നു- സുബോധ് കുമാറിന്റെ രണ്ടുമക്കളിലൊരാളായ അഭിഷേക് പറഞ്ഞു.

പശുവിന്റെ പേരില്‍ കലാപം: ഗൂഢാലോചനയില്‍ പോലിസിനും പങ്കെന്ന് കൊല്ലപ്പെട്ട പോലിസുകാരന്റെ സഹോദരി

4 Dec 2018 9:23 AM GMT
സുബോധിന്റെ കൊലപാതകത്തില്‍ പോലിസിനും പങ്കുണ്ടെന്ന ആരോപണത്തെ ശരിവയ്ക്കുന്ന നിരവധി സാഹചര്യത്തെളികളുണ്ട്. കലാപം നടക്കുമ്പോള്‍ സുബോധ് മാത്രം എങ്ങിനേയാണ് ഒറ്റപ്പെട്ടതെന്ന ചോദ്യമാണ് ഉയരുന്നത്. സുബോധിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തലയിലേക്കാണ് വെടി വച്ചിട്ടുള്ളത്. മരണം ഉറപ്പാക്കിയതിന് ശേഷമാണ് അക്രമികള്‍ സ്ഥലം വിട്ടത്.

ഹേമന്ദ് കര്‍ക്കരെയ്ക്ക് പിന്നാലെ സുബോധ് കുമാറും; നേര്‍ വഴിയില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഹിന്ദുത്വര്‍

4 Dec 2018 9:20 AM GMT
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്ന് അധികം വൈകാതെ നടന്ന മുഹമ്മദ് അഖ്‌ലാക്കിന്റെ മരണത്തിന് പിന്നില്‍ ഹിന്ദുത്വ ശക്തികളാണ് എന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥാനാണ് ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്നത്. അക്രമിക്കൂട്ടത്തെ നയിച്ച ബജ്‌റംഗ് ദള്‍ നേതാവ് ഉതിര്‍ത്ത വെടിയേറ്റാണ് അദ്ദേഹം മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

പശുവിന്റെ പേരില്‍ കലാപം; യുപിയില്‍ പോലിസ് ഉദ്യോഗസ്ഥനെ പിന്തുടര്‍ന്ന് വെടിവച്ച് കൊന്നു; കൊല നടത്തിയത് ബജ്‌റംഗ് ദള്‍ നേതാവ്

4 Dec 2018 8:22 AM GMT
ബുലന്ദ ശഹറില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ കലാപത്തിനിടെ സുബോധ്കുമാര്‍ സിങ് കൊല്ലപ്പെട്ടത് വെടിയേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. സുബോധ്കുമാര്‍ സിങ്ങിനെ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. യുപിയിലെ ദാദ്രിയില്‍ വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന കേസ് തുടക്കത്തില്‍ അന്വേഷിച്ചത് സുബോധ്കുമാര്‍ സിങ്ങായിരുന്നു.
Share it