Sub Lead

കണ്ണൂരില്‍ പുഴയില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി

കണ്ണൂരില്‍ പുഴയില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി
X

കണ്ണൂര്‍: പാനൂരിനടുത്ത് ചേലക്കാട് പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. കക്കോട്ട് വയല്‍ രയരോത്ത് മുസ്തഫയുടെ മകന്‍ സിനാന്‍ മുസ്തഫയുടെ (20) മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായതിന്റെ 500 മീറ്റര്‍ താഴെ തൂവക്കുന്ന് കുപ്പിയാട്ടില്‍നിന്നാണ് സിനാന്റെ മൃതദേഹം കണ്ടെത്തിയത്. സിനാനോടൊപ്പം ഒഴുക്കില്‍പെട്ട ജാതികൂട്ടം തട്ടാന്റവിട മൂസ്സയുടെ മകന്‍ മുഹമ്മദ് ഷഫാദി(20)നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. നാട്ടുകാരും ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരുമെല്ലാം തിരച്ചിലിന് എത്തിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് ചെറുപ്പറമ്പ് ഫിനിക്‌സ് ലൈബ്രറിക്ക് പന്നിലുള്ള ചേലക്കാട് പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിസരവാസികളായ കുട്ടികള്‍ക്കൊപ്പമാണ് ഇരുവരും കുളിക്കാന്‍ വന്നത്. ഇതിനിടെ കാല്‍ വഴുതി വീണ മുഹമ്മദ് ഷഫാദിനെ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു സിനാന്‍. ഇരുവരും മുങ്ങുന്നത് കണ്ട് കൂടെയുള്ളവര്‍ ബഹളം വച്ചെങ്കിലും മുങ്ങിത്താഴുകയായിരുന്നു. കല്ലിക്കണ്ടി എന്‍എഎം കോളജ് മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് മരിച്ച മുഹമ്മദ് ഷഫാദ്. ജാതിക്കൂട്ടത്തെ മൂസ-സമീറ ദമ്പതികളുടെ മകനാണ്.

Next Story

RELATED STORIES

Share it