Sub Lead

ഇസ്രായേലി സൈനികന്റെ മൃതദേഹം കുത്തേറ്റ നിലയില്‍ കണ്ടെത്തി

വെസ്റ്റ് ബാങ്കിലെ ഒഫ്ര സെറ്റില്‍മെന്റില്‍ നിന്നുള്ള 19 കാരനായ ഡിവിര്‍ സോറകാണ് മരിച്ചത്.

ഇസ്രായേലി സൈനികന്റെ മൃതദേഹം കുത്തേറ്റ നിലയില്‍ കണ്ടെത്തി
X

റാമല്ല: വെസ്റ്റ് ബാങ്കിലെ അനധികൃത സെറ്റില്‍മെന്റിന് സമീപം ഇസ്രായേല്‍ സൈനികനെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. മൃതദേഹം കണ്ടെത്തിയ എറ്റ്‌സിയോണ്‍ സെറ്റില്‍മെന്റ് ബ്ലോക്കിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ സൈനികരും പോലിസ് ഉദ്യോഗസ്ഥരും റെയ്ഡ് നടത്തിയിരുന്നു.

റെയ്ഡിന്റെ ഭാഗമായി ഇസ്രായേല്‍ സൈന്യം സമീപത്തെ ഫലസ്തീന്‍ ഗ്രാമമായ ബെയ്റ്റ് ഫജറില്‍ പ്രവേശിച്ചിരുന്നു. വെസ്റ്റ് ബാങ്കിലെ ഒഫ്ര സെറ്റില്‍മെന്റില്‍ നിന്നുള്ള 19 കാരനായ ഡിവിര്‍ സോറകാണ് മരിച്ചത്. സെറ്റില്‍മെന്റ് കവാടത്തിനു പുറത്ത് 30 മുതല്‍ 40 മീറ്റര്‍ വരെ അകലെ അദ്ദേഹം പഠിച്ച സെമിനാരിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആയുധവും യൂനിഫോമും കവര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Next Story

RELATED STORIES

Share it