Sub Lead

കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും; വസന്ത കുമാറിന്റെ മൃതദേഹമെത്തുക ഏഴിമലയില്‍

കൊല്ലപ്പെട്ട സൈനികരില്‍ ഭൂരിഭാഗം പേരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏതാനും പേരുടേത് തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിപ്പോയിട്ടുണ്ട്.

കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും; വസന്ത കുമാറിന്റെ മൃതദേഹമെത്തുക ഏഴിമലയില്‍
X

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തും. കൊല്ലപ്പെട്ട സൈനികരില്‍ ഭൂരിഭാഗം പേരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏതാനും പേരുടേത് തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിപ്പോയിട്ടുണ്ട്. മരിച്ച മലയാളി ജവാന്‍ വി വി വസന്തകുമാറിന്റെ മൃതദേഹം ഇന്ന് വൈകീട്ട് ഏഴോടെ ഏഴിമല നേവല്‍ അക്കാദമിയിലാണ് എത്തുകയെന്നാണ് വിവരം.

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്, സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍ ആര്‍ ഭട്‌നാഗര്‍ എന്നിവര്‍ ചരമമടഞ്ഞ സൈനികര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

വയനാട് ലക്കിടി കുന്നത്തിടവ വാഴക്കണ്ടി വീട്ടില്‍ അവധിയാഘോഷം കഴിഞ്ഞ് ഒന്‍പതിനാണു വസന്തകുമാര്‍ മടങ്ങിയത്. 2001ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകുകയായിരുന്നു.

സിആര്‍പിഎഫ് 82 ബറ്റാലിയനിലെ അംഗമായിരുന്ന വസന്തകുമാര്‍ 18 വര്‍ഷമായി സേനാംഗമാണ്. വൈത്തിരി പൂക്കോട് സര്‍വകലാശാലയ്ക്കു സമീപം വാസുദേവന്‍- ശാന്ത ദമ്പതികളുടെ മകനാണ്. ഷീനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. രണ്ടു വര്‍ഷം കഴിഞ്ഞു വിരമിക്കാനിരിക്കുകയായിരുന്നു.

ഭൗതികശരീരം ഡല്‍ഹിയില്‍ എത്തിച്ച ശേഷം ശനിയാഴ്ച രാവിലെ അഞ്ചോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൊണ്ടുവരുമെന്നാണു വീട്ടുകാരെ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, വൈകീട്ടോടെ ഏഴിമലയില്‍ എത്തിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. തറവാട് സ്ഥിതി ചെയ്യുന്ന തൃക്കൈപ്പറ്റയിലെ സമുദായ ശ്മശാനത്തില്‍ പൂര്‍ണ സൈന്യ, സംസ്ഥാന ബഹുമതികളോടെയാണു വസന്തകുമാറിനു വിട നല്‍കുക.

Next Story

RELATED STORIES

Share it