നാണക്കേടുണ്ടാക്കുമെന്ന് വിലയിരുത്തല്‍; ബി.ജെ.പിയുടെ സെക്രട്ടറിയേറ്റ് സമരം അവസാനിപ്പിക്കാന്‍ ധാരണ

സമരം എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ടി വരുന്നത് പാര്‍ട്ടിയില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെക്കും.

നാണക്കേടുണ്ടാക്കുമെന്ന് വിലയിരുത്തല്‍;  ബി.ജെ.പിയുടെ സെക്രട്ടറിയേറ്റ് സമരം അവസാനിപ്പിക്കാന്‍ ധാരണ
തിരുവനന്തപുരം: ബി.ജെ.പി സെക്രട്ടറിയേറ്റ് നടയില്‍ തുടരുന്ന സമരം അവസാനിപ്പിക്കാന്‍ ധാരണ. ശബരിമല നട അടച്ചതിന് ശേഷം സമരം തുടരുന്നത് നാണക്കേടുണ്ടാക്കുമെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്ന അഭിപ്രായം.

യുവതി പ്രവേശന വിധിക്കെതിരായ പുനപരിശോധനാ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി നീട്ടിവെച്ചതും സമരം നിര്‍ത്തുന്നതിന് കാരണമായി. സമരം എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ടി വരുന്നത് പാര്‍ട്ടിയില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെക്കും.

ഡിസംബര്‍ മൂന്നിന് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയപ്പോള്‍ പാര്‍ട്ടിയുടെ ശക്തി തെളിയിക്കാനാകുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാല്‍ ആദ്യ രണ്ടാഴ്ച പിന്നിട്ടതോടെ സമരത്തിന് നിറം കെട്ടു.

RELATED STORIES

Share it
Top