Sub Lead

കര്‍ഷക സമരത്തിന് പിന്തുണ: ആം ആദ്മി നേതാവ് രാഘവ് ഛദ്ദയുടെ ഓഫിസ് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

കര്‍ഷക സമരത്തിന് പിന്തുണ: ആം ആദ്മി നേതാവ് രാഘവ് ഛദ്ദയുടെ ഓഫിസ് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു
X

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ജല ബോര്‍ഡ് വൈസ് ചെയര്‍മാനുമായ രാഘവ് ഛദ്ദയുടെ ഓഫിസ് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. കര്‍ഷകസമരത്തെ പിന്തുണച്ചതിനാണ് ബിജെപി ആക്രമണം നടത്തിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് രാവിലെ മുതല്‍ തന്നെ ജല ബോര്‍ഡിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തിയിരുന്നു. ഡല്‍ഹി ബിജെപി നേതാവ് ആദേശ് ഗുപ്തയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. സംഭവിമായി ബന്ധപെട്ട് 30 പേരെ കസ്റ്റഡിയിലെടുത്തതായി ഡല്‍ഹി പോലിസ് അറിയിച്ചു.

ഉച്ചക്ക് 12.30ഓടെയാണ് ജല ബോര്‍ഡിന്റെ ഓഫീസിനുള്ളിലേക്ക് ബിജെപി സംഘം ഇടിച്ചു കയറിയത്. വാതിലുകളും ജനലുകളും തല്ലിപ്പൊളിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ മുദ്രാവാക്യം വിളിക്കുകയും ബോര്‍ഡ് വൈസ് ചെയര്‍മാന്‍ രാഘവ് ഛദ്ദയുടെ ഓഫീസ് റൂം അടിച്ചു തകര്‍ക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷമുള്ള ഓഫീസിന്റെ ദൃശ്യങ്ങള്‍ ഛദ്ദ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ആഴ്ച, മുനിസിപ്പല്‍ ഫണ്ടിന്റെ കാര്യയത്തില്‍ തീര്‍പ്പുണ്ടാവണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി നേതാക്കളുടെ വീടുകള്‍ക്കും ഓഫീസുകള്‍ക്കും പുറത്ത് ബിജെപി പ്രതിഷേധം സംഘടിപ്പിക്കുന്നു.

കെജ്രിവാളിനോട് കര്‍ഷകരെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കാന്‍ പറയണമെന്ന് ആക്രമണത്തിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്തതായി രാഘവ് ഛദ്ദ പറഞ്ഞു. അതേസമയം 'ഇത്തരം ആക്രമണങ്ങള്‍ കൊണ്ടൊന്നും ഞങ്ങള്‍ ഭയപ്പെടുന്നില്ല. ബി.ജെ.പിയുടെ ആക്രമണങ്ങളില്‍ പ്രകോപിതരാകരുതെന്ന് എല്ലാ പാര്‍ട്ടി അംഗങ്ങളോടും പറയുന്നു. കര്‍ഷകസമരത്തെ പിന്തുണയ്ക്കാന്‍ എല്ലാവരും മുന്നോട്ട് വരേണ്ടതാണ്', കെജ്രിവാള്‍ ട്വിറ്റില്‍ കുറിച്ചു.




Next Story

RELATED STORIES

Share it