- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപിക്ക് ട്രംപിന്റെ വിധിയെന്ന് മെഹ്ബൂബ മുഫ്തി
അമേരിക്കയില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ട്രംപ് പോയി. ബിജെപിക്കും ഇതുതന്നെ സംഭവിക്കും. ഇന്ന് ബിജെപിയുടെ സമയമാണ്. നാളെ നമ്മുടെ സമയം വരും. ട്രംപിന്റെ അവസ്ഥയാവും ബിജെപിക്കെന്നും കശ്മീരിലെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മെഹ്ബൂബ പറഞ്ഞു.

ശ്രീനഗര്‍: ബിജെപിയെ കടന്നാക്രമിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി. അമേരിക്കയില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ട്രംപ് പോയി. ബിജെപിക്കും ഇതുതന്നെ സംഭവിക്കും. ഇന്ന് ബിജെപിയുടെ സമയമാണ്. നാളെ നമ്മുടെ സമയം വരും. ട്രംപിന്റെ അവസ്ഥയാവും ബിജെപിക്കെന്നും കശ്മീരിലെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മെഹ്ബൂബ പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള പൗരന്മാര്‍ക്ക് ജമ്മു കശ്മീരില്‍ ഭൂമി വാങ്ങാന്‍ അനുവദിക്കുന്ന കേന്ദ്ര തീരുമാനത്തെ മുഫ്തി വിമര്‍ശിച്ചു. തങ്ങളുടെ വിഭവങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്.കശ്മീരിലെ ജനങ്ങളില്‍നിന്ന് ഭൂമിയും തൊഴിലവസരങ്ങളും കവര്‍ന്നെടുക്കാനാണ് ബിജെപിയുടെ നീക്കമെന്ന് അവര്‍ ആരോപിച്ചു. ജമ്മു കശ്മീരിനെ ബിജെപി വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. പുറത്തുള്ളവരെയെല്ലാം ക്ഷണിച്ചിരിക്കുന്നു. ജമ്മു കശ്മീരിന്റെ പതാക അവര്‍ എടുത്തുമാറ്റി. എന്നാല്‍ പണ്ഡിറ്റുകളുടെ കാര്യം എന്തായി ? വലിയ വാഗ്ദാനങ്ങളാണ് ബിജെപി അവര്‍ക്ക് നല്‍കിയിരുന്നത്.
കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ തൊഴില്‍ പ്രശ്നത്തെക്കുറിച്ചും മുഫ്തി പരാമര്‍ശിച്ചു, ''യുവാക്കള്‍ക്ക് ജോലിയില്ല. ആയുധങ്ങള്‍ എടുക്കുകയല്ലാതെ ചെറുപ്പക്കാര്‍ക്ക് യാതൊരു മാര്‍ഗവുമില്ല. തീവ്രവാദ കേന്ദ്രങ്ങളിലേക്ക് നിയമനം വര്‍ദ്ധിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജമ്മു കശ്മീരില്‍ ജോലി ലഭിക്കുന്നു,'' മെഹബൂബ മുഫ്തി പറഞ്ഞു.
ഭരണഘടനയുടെ 370-ാം അനുച്ഛേദം ഹിന്ദുക്കളുമായോ മുസ്ലിങ്ങളുമായോ ബന്ധപ്പെട്ടതല്ല. കശ്മീരിന്റെ വ്യക്തിത്വം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ അംബേദ്കറുടെ ഭരണഘടനയേയും ദുരുപയോഗപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു.
ഒക്ടോബറിലാണ് മെഹ്ബൂബ മുഫ്തിയെ വീട്ടു തടങ്കലില്‍ നിന്നും മോചിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും അന്നത്തെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിറകേയാണ് ജമ്മു കശ്മീരിലെ മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം മുഫ്തിയെയും തടങ്കലിലേക്ക് മാറ്റിയത്.
RELATED STORIES
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരേ എസ്എഫ്ഐ പ്രതിഷേധം;...
8 July 2025 8:14 AM GMTകോന്നി പാറമട അപകടം; രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു
8 July 2025 7:31 AM GMTപുടിന് പുറത്താക്കിയതിന് മണിക്കൂറുകള്‍ക്ക് ശേഷം റഷ്യന്‍ ഗതാഗത...
8 July 2025 7:25 AM GMTപരസ്യമായി മാപ്പ് പറഞ്ഞ് നടന് ഷൈന്‍ ടോം ചാക്കോ
8 July 2025 7:11 AM GMTസംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യത
8 July 2025 6:58 AM GMTക്ഷേത്രാചാരത്തിനിടെ ദലിതര്‍ക്ക് വിഭൂതി നിഷേധിച്ചതായി പരാതി
8 July 2025 6:53 AM GMT