Sub Lead

കര്‍ഷക സമരം ശക്തിയാർജ്ജിക്കുന്നു; നേരിടാൻ 700 വാര്‍ത്താ സമ്മേളനങ്ങളും 100 യോഗങ്ങളും നടത്താന്‍ ബിജെപി

രാജ്യത്തെ 718 ജില്ലകളില്‍ ബിജെപി നേതാക്കള്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തും. ഇതിനു പുറമെയാണ് വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ട് നൂറോളം യോഗങ്ങളും നടത്താനൊരുങ്ങുന്നത്.

കര്‍ഷക സമരം ശക്തിയാർജ്ജിക്കുന്നു; നേരിടാൻ 700 വാര്‍ത്താ സമ്മേളനങ്ങളും 100 യോഗങ്ങളും നടത്താന്‍ ബിജെപി
X

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടതിന് പിന്നാലെ പുതിയ കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ചുകൊണ്ട് രാജ്യവ്യാപകമായി യോഗങ്ങളും വാര്‍ത്താ സമ്മേളനങ്ങളും നടത്താനൊരുങ്ങി ബിജെപി. 700 ലധികം വാര്‍ത്താ സമ്മേളനങ്ങളും നൂറോളം യോഗങ്ങളും സംഘടിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്തു.

ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പുതിയ കാര്‍ഷിക നിയമങ്ങളെപ്പറ്റി അവര്‍ക്ക് അവബോധം സൃഷ്ടിക്കാനാണ് നീക്കം. രാജ്യത്തെ 718 ജില്ലകളില്‍ ബിജെപി നേതാക്കള്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തും. ഇതിനു പുറമെയാണ് വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ട് നൂറോളം യോഗങ്ങളും നടത്താനൊരുങ്ങുന്നത്. ഇവയുടെ സ്ഥലവും തീയതിയും പിന്നീട് പ്രഖ്യാപിക്കും.

കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ച് നില്‍ക്കുകയാണ്. ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുള്ളത്. ഡല്‍ഹി - ജയ്പുര്‍, ഡല്‍ഹി - ആഗ്ര ഹൈവേകള്‍ ശനിയാഴ്ച കര്‍ഷകര്‍ ഉപരോധിക്കും. ഡിസംബര്‍ 14 ന് മറ്റൊരു ഡൽഹി ഛലോ മാര്‍ച്ചിനും കര്‍ഷക സംഘടനകള്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. തീവണ്ടി തടയലിലേക്ക് കടക്കുമെന്ന ഭീഷണിയും കര്‍ഷകര്‍ മുഴക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it