അമിത് ഷായുടെ ഹെലികോപ്റ്ററിന് 'പണികൊടുത്ത്' മമത
വിമാനത്താവളത്തിന്റെ പണി നടക്കുകയാണെന്നും സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചത്.

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മാല്‍ഡയില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മമതാ ബാനര്‍ജി. വിമാനത്താവളത്തിന്റെ പണി നടക്കുകയാണെന്നും സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചത്. മാല്‍ഡയില്‍ ചൊവ്വാഴ്ചയാണ് അമിത് ഷാ പങ്കെടുക്കുന്ന പൊതുപരിപാടി നിശ്ചയിച്ചിരുന്നത്.
കൊല്‍ക്കത്തയില്‍ എത്തി അവിടെനിന്ന് ഹെലിക്കോപ്റ്റര്‍ മാര്‍ഗം മാല്‍ഡയില്‍ എത്താനായിരുന്നു പദ്ധതി.എന്നാല്‍, വിമാനത്താവളം നവീകരണം നടക്കുന്നതിനാല്‍ ഹെലികോപ്റ്റര്‍ ഇറക്കാനുള്ള സൗകര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചത്. വിമാനത്താവള റണ്‍വേയില്‍ ഉള്‍പ്പെടെ മണലും മറ്റു നിര്‍മാണ സാമഗ്രികളും കൂട്ടിയിട്ടിരിക്കുന്നതിനാല്‍ ഹെലികോപ്റ്റര്‍ ഇറക്കുന്നത് അപകടകരമാണെന്നുമായിരുന്നു വിമാനത്താവള അധികൃതരുടെയും വിശദീകരണം. പണി പുരോഗമിക്കുന്നതിനാല്‍ താല്‍കാലിക ഹെലിപാഡും ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇവര്‍ വ്യക്തമാക്കി.
എന്നാല്‍, ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്ക് മാല്‍ഡയില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് ബിജെപി ആരോപിച്ചു.മമതയുടെ ഹെലികോപ്റ്റര്‍ എല്ലാം ആഴ്ചയിലും ഇറക്കുന്നുണ്ടെന്നും അമിത് ഷായുടെ ഹെലികോപ്റ്ററിന് മനപ്പൂര്‍വ്വം അനുമതി നിഷേധിച്ചതാണെന്നും ബിജെപി കുറ്റപ്പെടുത്തി.
RELATED STORIES
പ്രസംഗം കഴിയും മുമ്പ് അനൗണ്‍സ്മെന്റ്; മുഖ്യമന്ത്രി ക്ഷുഭിതനായി...
23 Sep 2023 6:47 AM GMT72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMTഏഷ്യന്‍ ഗെയിംസിന് ഇന്ന് തുടക്കം; ഇന്ത്യയ്ക്കായി 655 കായികതാരങ്ങള്‍...
23 Sep 2023 6:14 AM GMTകേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTഅയ്യന്തോള്‍ ബാങ്കിലേത് കരുവന്നൂരിനേക്കാള്‍ വലിയ തട്ടിപ്പെന്ന് അനില്‍...
23 Sep 2023 5:58 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMT