കേരളം പിടിക്കാതെ തൃപ്തനാകില്ലെന്ന് അമിത് ഷാ
2019 ലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് ഇനിയും മുന്നോട്ട് പോകണം. കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്നേറ്റമുണ്ടാക്കാതെ തൃപ്തിയുണ്ടാകില്ലന്ന് ബിജെപി നേതൃയോഗത്തില്‍ അമിത് ഷാ പറഞ്ഞു.
ന്യൂഡല്‍ഹി: കേരളം പിടിക്കാതെ തൃപ്തനാകില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2019 ലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് ഇനിയും മുന്നോട്ട് പോകണം. കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്നേറ്റമുണ്ടാക്കാതെ തൃപ്തിയുണ്ടാകില്ലന്ന് ബിജെപി നേതൃയോഗത്തില്‍ അമിത് ഷാ പറഞ്ഞു.
അംഗത്വ വിതരണത്തില്‍ തുടങ്ങി പ്രദേശികതലം മുതല്‍ സംസ്ഥാനത്തെയും ദേശീയതലത്തിലെയും നേതൃനിരയെ തിരഞ്ഞെടുക്കുന്നതുവരെ നീളുന്ന സംഘടന തിരഞ്ഞെടുപ്പിന്റെ സമയക്രമം യോഗം തീരുമാനിക്കും. ഡിസംബറില്‍ സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ അമിത് ഷാ ദേശീയ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നേക്കും. ബിജെപി ഭാരവാഹികളും സംസ്ഥാന അധ്യക്ഷന്മാരുമാണ് അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്നത്.
പ്രതീക്ഷിച്ച നേട്ടം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് വിമര്‍ശനമുണ്ട്. സംസ്ഥാനത്ത് നേതൃമാറ്റം വേണമെന്ന ആവശ്യം ഒരുവിഭാഗത്തിനുണ്ട്. സംഘടന സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ വര്‍ക്കിങ് പ്രസിഡനെ നിയോഗിക്കുന്ന കാര്യവും ചര്‍ച്ചയാകും.
RELATED STORIES
എസ്എംഎ രോഗികള്‍ക്ക് സ്പൈന്‍ സര്‍ജറിയ്ക്ക് സര്‍ക്കാര്‍ മേഖലയില്‍ ആദ്യ...
21 Jan 2023 1:40 AM GMTപകര്‍ച്ചവ്യാധികളെ നേരിടാന്‍ നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍...
18 Dec 2022 8:29 AM GMTമലബാറിലെ ആദ്യ 'നോ കോണ്ട്രാസ്റ്റ് ആന്‍ജിയോപ്ലാസ്റ്റി'യുമായി...
6 Nov 2022 12:13 PM GMTസ്ട്രോക്ക് പരിചരണം മികവുറ്റതാക്കാൻ ആസ്റ്റർ മിംസ്-മെഡ്ട്രോണിക്ക്...
22 Oct 2022 11:02 AM GMT'എല്ലാവരുടെയും മാനസികാരോഗ്യവും ക്ഷേമവും ആഗോള മുന്‍ഗണനയാക്കുക'
10 Oct 2022 7:31 AM GMTഇരുപത് മിനിറ്റിനുള്ളിൽ ഫലം; ഇനി എച്ച്ഐവി സ്വയം പരിശോധിക്കാം
4 Oct 2022 6:27 AM GMT